1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 1, 2019

സ്വന്തം ലേഖകൻ: നിറവയറുമായി അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തി വിസ്മയിപ്പിച്ച നടിയാണ് സമീറ റെഡ്ഡി. പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഇതില്‍ എന്ത് അത്ഭുതമെന്ന് ചോദിക്കാന്‍ വരട്ടെ. അത്ഭുതത്തിന് വകയുണ്ട്. കാരണം ഒറ്റയ്ക്കായിരുന്നില്ല സമീറയുടെ കൊടുമുടി കയറ്റം. ഒക്കത്ത് ഒരാളുകൂടിയുണ്ടായിരുന്നു. രണ്ടു മാസം മാത്രം പ്രായമുള്ള മകള്‍ നൈറ.

സമീറ തന്നെയാണ് സമുദ്രനിരപ്പില്‍ നിന്ന് 6300 അടി ഉയരമുള്ള മുല്ലയനഗരി കൊടുമുടി കയറുന്നതിനിടെ മകളുമായി നിന്ന് പകര്‍ത്തിയ വീഡിയോ പങ്കുവച്ചത്. ഷോള്‍ കൊണ്ട് ആകെ മൂടിപ്പുതച്ച നിയില്‍ നെഞ്ചില്‍ ചേര്‍ന്നുറങ്ങുന്ന മകളുമുണ്ട് വീഡിയോയില്‍.

‘നൈറയുമായി മുല്ലയനഗിരി കൊടുമുടി കയറാന്‍ ഒരു ശ്രമം നടത്തി. ശ്വാസം കിട്ടാതായപ്പോള്‍ പാതിവഴി നിര്‍ത്തേണ്ടിവന്നു. 6300 അടി ഉയരമുള്ള ഇത് കര്‍ണാടകയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ഇത് തങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പ്രചോദനമായെന്ന് ഒരുപാട് അമ്മമാര്‍ എനിക്ക് മെസേജ് അയച്ചു. എന്റെ യാത്രാവിവരണങ്ങള്‍ക്ക് ഇത്രയും വലിയ ചലനം ഉണ്ടാക്കാനായി എന്നറിയുന്നതില്‍ ആവേശഭരിതയാണ് ഞാന്‍. ഒപ്പം കുഞ്ഞുള്ളതിനാല്‍ തളര്‍ന്നിരിക്കല്‍ സാധ്യമായിരുന്നില്ല എനിക്ക്. അത് കാരണം തളരരുതന്നെ ദൃഢനിശ്ചയമുണ്ടായിരുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ അവളെ മുലയൂട്ടി. കഷ്ടപ്പാട് ഒന്നുമുണ്ടായിരുന്നില്ല. സുഖകരമായിരുന്നു ഈ യാത്ര-വീഡിയോയ്‌ക്കൊപ്പം സമീറ കുറിച്ചു.

ഒരുനാള്‍ വരും എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിലും മുഖം കാണിച്ച നടിയാണ് സമീറ. 2014 വിവാഹിതയായശേഷം അഭിനയരംഗത്ത് സജീവമല്ല. സമീറയുടെ രണ്ടാമത്തെ മകളാണ് നൈറ. ഗര്‍ഭകാലത്ത് വേറിട്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സജീവമായിരുന്നു സമീറ. കര്‍ണാടകയിലെ ചിക്ക്മംഗളൂരുവിലുള്ള മുല്ലയന്‍ഗിരി നീലഗിരിക്കും ഹിമാലയത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ ഉയരമുള്ള അഞ്ചാമത്തെ കൊടുമുടിയാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.