1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 6, 2011

75,000 ഓളം ആളുകള്‍ അനധികൃത കുടിയേറ്റക്കാരായി ബ്രിട്ടനില്‍ കഴിയുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വ്യക്തമായ രേഖകള്‍ ഇല്ലാത്തതും തിരിച്ചറിയാന്‍ പ്രയാസമായതുകൊണ്ടും സര്‍ക്കാര്‍ ഇത്തരക്കാരെ എഴുതിത്തള്ളിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്.

യു.കെ ബോര്‍ഡര്‍ ഏജന്‍സിയിലെ ജൊനാതന്‍ സെഗ്വിക്കാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. ആഭ്യന്തരകാര്യങ്ങള്‍ക്കായുള്ള കമ്മറ്റിയിലെ എം.പിമാര്‍ നടത്തിയ ചോദ്യംചെയ്യലിലാണ് അനധികൃത കുടിയേറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായത്. കുടിയേറ്റത്തിനായുള്ള ഏതാണ്ട് 450,000 ഓളം അപേക്ഷകളാണ് ഏജന്‍സിക്ക് ലഭിച്ചിരിക്കുന്നത്.

ഇതില്‍ ഏതാണ്ട് ഒമ്പതുശതമാനം അപേക്ഷകരെ മാത്രമേ അവരുടെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചിട്ടുള്ളൂ എന്ന് സെഗ്വിക്ക് പറഞ്ഞു. 161,000 ആളുകള്‍ക്കും ലണ്ടനില്‍ തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗം ആളുകളും വര്‍ഷങ്ങളായി ലണ്ടനില്‍ താമസിക്കുന്നവരാണ്. മനുഷ്യാവകാശ നിയമങ്ങളും ഇത്തരക്കാര്‍ക്ക് അനുകൂലമായി ഭവിക്കുന്നു എന്ന് സെഗ്വിക്ക് വ്യക്തമാക്കി.

പ്രതിഷേധക്കാര്‍ കഴിഞ്ഞ ലേബര്‍ സര്‍ക്കാറിനെയാണ് കുറ്റപ്പെടുത്തുന്നത്. ലേബര്‍ കൊണ്ടുവന്ന നിയമം കുടിയേറ്റക്കാര്‍ക്ക് അനുകൂലമായുള്ളതാണെന്ന് അവര്‍ പരിഭവപ്പെടുന്നു. ഇത്രയും ആളുകള്‍ മതിയായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നു എന്നത് ലേബര്‍ പാര്‍ട്ടിയുടെ പിടിപ്പുകേടാണ് വ്യക്തമാക്കുന്നതെന്ന് ടോറി എം.പി പ്രിറ്റി പട്ടേല്‍ ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.