1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

നിഷ ഉതുപ്പ് കുടിലില്‍

ലിവര്‍പൂള്‍  മലയാളി അസോസിയേഷന്റെ (LIMA)  11-ാമത് വാര്‍ഷിക പൊതുയോഗവും പൊതുതിരഞ്ഞെടുപ്പും ജനവരി 5-ന് ലിവര്‍പൂള്‍ ഐറിഷ് സെന്ററില്‍ നടന്നു. നവസാരഥികളെ തിരഞ്ഞെടുത്തു. ടിജോ തോമസ് പ്രാലേലാണ് പ്രസിഡന്റ്. ഇ.ജെ കുര്യാക്കോസാണ് വൈസ്​പ്രസിഡന്റ്. ജനു തോമസിനെ ജോയിന്റ് സെക്രട്ടറിയായും പബ്ലിക് റിലേഷന്‍ ഓഫീസേഴ്‌സായി നിഷ ഉതുപ്പ് കുടിലിനേയും ഹരികുമാര്‍ ഗോപാലനേയും തിരഞ്ഞെടുത്തു. ജോയ് അഗസ്തി, സുനിത ജോര്‍ജ്, ആഷിഷ് എന്നിവരെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി തിരഞ്ഞെടുത്തു.

സെബാസ്റ്റിയന്‍ പുളിക്കേക്കര (ട്രഷറര്‍), ജോസ് മാത്യു (ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍), നിതിന്‍ വര്‍ഗീസും മെലീസ ഇമ്മാനുവലും (യൂത്ത് വിങ് കോര്‍ഡിനേറ്റേഴ്‌സ്), ജോഷി ചാക്കോയും ജിജോ എബ്രഹാമും (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ്), ഷാജു ഉതുപ്പ് കുടിലിലും ജോര്‍ജ് കിഴക്കേക്കരയും ജോഫി ജോസും അബ്രഹാം അലക്‌സാണ്ടറും ആഷിഷ് പരിയാരത്തും (മെമ്പര്‍ കോര്‍ഡിനേറ്റേഴ്‌സ്), മാത്യു അലക്‌സാണ്ടറും ഡിനൂപ് ജോര്‍ജും സാജു ലൂക്കോസും ജോസ് കരിപ്പായിയും ജോബി ജോസും (ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ്) ആണ് മറ്റു സാരഥികള്‍.യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരായി നിതിന്‍ വര്‍ഗീസിനെയും മെലിസ ഇമ്മാനുവലിനെയും തിരഞ്ഞെടുത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.