1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

സ്വന്തം ലേഖകന്‍: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സാമ്പത്തിക ശാസ്ത്രവുമായി ബന്ധിപ്പിച്ച സാമ്പത്തിക വിദഗ്ദര്‍ക്ക് സാമ്പത്തിക നൊബേല്‍. ലോകബാങ്കുമായി തെറ്റി ഒന്‍പതു മാസം മുന്‍പു ചീഫ് ഇക്കണോമിസ്റ്റ് പദവി വിട്ട വ്യക്തി പോള്‍ എം. റോമര്‍ക്കും യേല്‍ സര്‍വകലാശാല പ്രഫസര്‍ വില്യം ഡി. നോര്‍ഡ്ഹൗസിനും പ്രകൃതിയെയും അറിവിനെയും സാമ്പത്തികശാസ്ത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള സൈദ്ധാന്തിക വിശകലനങ്ങള്‍ക്കാണു പുരസ്‌കാരം ലഭിച്ചത്.

10 ലക്ഷം ഡോളര്‍ സമ്മാനത്തുക ഇരുവരും പങ്കിടും. ആഗോള സമ്പദ്വ്യവസ്ഥയിലെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സുസ്ഥിരവികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ചു മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വിശകലനസമ്പ്രദായമാണ് ഈ യുഎസ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടു വച്ചത്. വിഖ്യാതമായ ‘നഡ്ജ്’ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ യുഎസ് സാമ്പത്തികവിദഗ്ധന്‍ റിച്ചഡ് തേലര്‍ക്കായിരുന്നു കഴിഞ്ഞ തവണ സമ്മാനം.

സാങ്കേതിക മുന്നേറ്റമെന്നത് വിപണിയുടെ ചലനങ്ങളനുസരിച്ചുള്ള, അറിവിന്റെ ഫലമായുള്ള, ആന്തരികമായവളര്‍ച്ചയാണ് ബാഹ്യമായതല്ലെന്ന സിദ്ധാന്തം 1980കളില്‍ ഷിക്കാഗോ സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ റോമര്‍ (62) വികസിപ്പിച്ചിരുന്നു. ലോക ബാങ്ക് വിട്ട റോമര്‍ ന്യൂയോര്‍ക്ക് സര്‍വകലാശാല സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ പ്രഫസറാണിപ്പോള്‍. സാങ്കേതികവിദ്യയുടെ രംഗത്ത് സംഭവിക്കുന്നതെല്ലാം നമ്മുടെ നിയന്ത്രണത്തിന്‍കീഴിലാണ്, കാലാവസ്ഥ പോലയല്ല എന്നാണു വില്യം ഡി. നോര്‍ഡ്ഹൗസ് (77) പറയുന്നത്.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.