1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2010

സംസാരത്തിലുപരി പ്രവര്‍ത്തിയില്‍ വിശ്വസിക്കാനാണ് ഞങ്ങള്‍ക്കിഷ്ട്ടം. കൃത്യം ഇരുപതു ദിവസം മുന്‍പ്‌ ഞങ്ങള്‍ യു കെ മലയാളികള്‍ക്ക് ഒരു വാഗ്ദാനം നല്‍കിയിരുന്നു.യാതൊരു വിധ വ്യക്തിഗത വിവരങ്ങളും ശേഖരിക്കാതെ  2011- ലെ  NRI മലയാളി കലണ്ടര്‍ സൌജന്യമായി നല്‍കുമെന്നതായിരുന്നു ആ വാഗ്ദാനം.ഇന്നീ കുറിപ്പെഴുതുന്നത് ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് ആ വാഗ്ദാനം നിറവേറ്റിയതിന്‍റെ സന്തോഷത്തിലാണ്.

2011-ലെ NRI മലയാളി കലണ്ടര്‍ ഔദ്യോകികമായി പുറത്തിറങ്ങി.ബിര്‍മിംഗ്ഹാം കോര്‍പസ്‌ ക്രിസ്റ്റി പള്ളിയില്‍ ഇന്നലെ രാത്രി നടന്ന ക്രിസ്മസ് കുര്‍ബാനയില്‍ പങ്കെടുത്ത നൂറ്റമ്പതോളം കുടുംബങ്ങള്‍ക്കാണ് കലണ്ടര്‍ ആദ്യമായി ലഭിച്ചത്.ഇനിയുള്ള ഒരാഴ്ചയ്ക്കുള്ളില്‍ യു കെയുടെ വിവിധ ഭാഗങ്ങളില്‍ കലണ്ടര്‍ എത്തിക്കാനുള്ള സംവിധാനമാണ് ചെയ്തിരിക്കുന്നത്.മിക്കയിടത്തും അസോസിയേഷനുകളുടെ ക്രിസ്മസ് ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കൊപ്പമാണ് കലണ്ടര്‍ വിതരണം ചെയ്യുന്നത്.

കലണ്ടര്‍ നല്‍കാന്‍ എന്ന വ്യാജേന യു കെ മലയാളികളുടെ വ്യക്തിഗത വിവരങ്ങള്‍ ഒരു മലയാള വെബ്‌ സൈറ്റ് ശേഖരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഒരു വിവരങ്ങളും ശേഖരിക്കാതെ2011- ലെ  NRI മലയാളി കലണ്ടര്‍ സൌജന്യമായി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.അസോസിയേഷനുകളും മലയാളി ബിസിനസ് സ്ഥാപനങ്ങളും വഴി കലണ്ടര്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞ ഞങ്ങളുടെവാര്‍ത്തയ്ക്ക് വന്‍ പ്രതികരണം ആണ് ലഭിച്ചത്.യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 8500 കലണ്ടറുകള്‍ക്കുള്ള ഓര്‍ഡര്‍ ആണ് ലഭിച്ചത്.ഓര്‍ഡര്‍ നല്‍കിയ എല്ലാവര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ ഞങ്ങള്‍ കലണ്ടര്‍ എത്തിക്കും.

വളരെ ചുരുങ്ങിയ കാലം കൊണ്ട് യു കെ മലയാളികള്‍ നെഞ്ചിലേറ്റിയ NRI മലയാളി വെബ്‌ സൈറ്റിന്‍റെ വായനക്കാരോടുള്ള നന്ദി പ്രകടനം കൂടിയാണ് ഈ കലണ്ടര്‍. മലയാളികളെ മനസ്സില്‍ കണ്ട്  നമുക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയതാണ് ഈ ബഹുവര്‍ണ കലണ്ടര്‍.നാട്ടിലെ അവധി ദിവസങ്ങള്‍ക്കൊപ്പം യു കെയിലെ ബാങ്ക് അവധി ദിവസങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.അതോടൊപ്പം മാസത്തിലെ ഓരോ ദിവസത്തെയും ഡ്യൂട്ടി,ജന്മദിനം,വാര്‍ഷികം തുടങ്ങിയ കാര്യങ്ങള്‍ എഴുതാന്‍ പ്രത്യേക കോളമുണ്ട്.ഇതിനെല്ലാം പുറമേ ഒരു മലയാള കലണ്ടറില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ വിവരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.യു കെയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കലണ്ടര്‍ പുറത്തിറങ്ങുന്നത്.

ഈ കലണ്ടര്‍ യഥാസമയം പുറത്തിറക്കുന്നതിന് സഹായിച്ച ഏവര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നു.അതോടൊപ്പം കലണ്ടറിന്‍റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്ന ടാറ്റ കച്ചവടക്കാരെ തിരിച്ചറിഞ്ഞ് NRI മലയാളി കലണ്ടര്‍ ആവശ്യപ്പെട്ട അസോസിയേഷനുകള്‍ക്കും കൂട്ടായ്മകള്‍ക്കും വ്യക്തികള്‍ക്കും ഞങ്ങള്‍ക്കുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.അതോടൊപ്പം ഒരു കാര്യം കൂടി ഞങ്ങള്‍ ഉറപ്പു നല്‍കുന്നു.ഭാവിയിലും യു കെ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുന്ന അവരെ വിറ്റ് കാശാക്കുന്ന കുബുദ്ധികള്‍ക്കെതിരെ എന്നും ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാവും.

ഒരിക്കല്‍ കൂടി പറയുന്നു വാചകമടിയില്‍ അല്ല മറിച്ച് പ്രവര്‍ത്തിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.

Team NRI Malayali


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.