1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010

ലണ്ടന്‍ : എന്‍ എച്ച് എസിന്റെ ചരിത്രത്തിലെ ഏറ്റവും ദുര്‍ഘടം പിടിച്ച വര്‍ഷമായിരിക്കും 2011 എന്ന് എന്‍ എച്ച് എസ് കോണ്‍ഫെഡറേഷന്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് നിഗെല്‍ എഡ്വാര്‍ഡ്‌സ്.

ചെലവുചുരുക്കലിന്റെ ഭാഗമായി ഫണ്ട് വെട്ടിക്കുറച്ചതോടെ എന്‍ എച്ച് എസിന്റെ പ്രവര്‍ത്തനം തന്നെ താളംതെറ്റുന്ന സ്ഥിതിയാണെന്ന് അദ്ദേഹം പറയുന്നു. ആരോഗ്യരക്ഷാ രംഗത്ത് സര്‍ക്കാര്‍ കൊണ്ടുവരുന്ന നവീകരണ പ്രവര്‍ത്തനങ്ങളെ കോണ്‍ഫെഡറേഷന്‍ പിന്തുണയ്ക്കുന്നു. എന്നാല്‍ , അത് രോഗികളുടെ നില അപകടത്തിലാക്കിക്കൊണ്ടാവരുത്. ഇത്രയും പ്രതിസന്ധി നിറഞ്ഞൊരു വര്‍ഷം എന്‍ എച്ച് എസിന് ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടാവില്ല. വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ പലതും ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. മാറ്റത്തിന്റെ ആഘാതം രോഗികളുടെ മേല്‍ എത്താതെ സര്‍ക്കാര്‍ നോക്കിയേ തീരൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ രംഗത്ത് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളെല്ലാം മരവിച്ചിരിക്കുയാണെന്നും എന്‍ എച്ച് എസ് തന്നെ തകരാന്‍ പോവുകയാണെന്നും ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ഹേലി പറഞ്ഞു.എന്നാല്‍ , മാറ്റം അനിവാര്യമാമെന്നും അത് വെറുമൊരു ഐച്ഛിക വിഷയമായി കണ്ട് ഒഴിവാക്കാവുന്നതല്ലെന്നും ഹെല്‍ത്ത് സെക്രട്ടറി സിമണ്‍ ബേണ്‍സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.