1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2010

സ്‌കന്തോര്‍പ്പ്‌ മലയാളി അസോസിയേഷന്റെ തിരുപ്പിറവി – പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി 23ന്‌ ക്രിസ്‌മസ്‌ കരോള്‍ നടത്തും. ക്രിസമസ്‌ സന്ദേശവും കരോള്‍ ഗാനങ്ങളുമായി അംഗങ്ങളുടെ ഭവനങ്ങളിലേക്ക്‌ പാപ്പയെത്തും.

സ്‌കന്തോര്‍പ്പ്‌ മലയാളി സമൂഹത്തിന്റെ ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനവരി എട്ടിന്‌ വര്‍ണാഭമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്‌. ആഷ്‌ബി സെന്റ്‌ ബര്‍ണഡറ്റ്‌ പാരീഷ്‌ ഹാളില്‍ ഗ്ലാസ്‌ഗോ രൂപതയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ.ജോയി ചേറാടിയില്‍ ആഘോഷപരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സന്ദേശം നല്‍കും. തുടര്‍ന്ന്‌ വിവിധ കലാ- സാംസ്‌കാരിക പരിപാടികളും നടത്തുമെന്ന്‌ പ്രസിഡന്റ്‌ മനോജ്‌ വാണിയപ്പുരയ്‌ക്കല്‍, സെക്രട്ടറി വില്‍സണ്‍ ജോണ്‍ എന്നിവര്‍ അറിയിച്ചു. പരിപാടിക്കുശേഷം വിഭവസമൃദ്ധമായ ക്രിസ്‌മസ്‌ ഡിന്നറും നടത്തും.

ഷിബു കെ.ഈപ്പന്‍, ജെറി ജോസ്‌, ബിനോ സീസര്‍, ബെന്നി പൗലോസ്‌, ജാന്‍സി റെജി, ലിനുമോള്‍ ചാക്കോ, ഡോ.ഷീന, ഷൈജു പുതുവീട്‌, ഡോമിനിക്‌ കൊച്ചുമലയില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ – 07931701445, സെക്രട്ടറി – 0753351446. വേദിയുടെ വിലാസം സെന്റ്‌ ബെര്‍ണാഡറ്റ്‌സ്‌ ചര്‍ച്ച്‌ ഹാള്‍, ആഷ്‌ബി, സ്‌കന്തോര്‍പ്പി, ഡിഎന്‍16 2ആര്‍എസ്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.