1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2019

Appachan Kannanchira (സ്റ്റീവനേജ്): ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണിലെ കുര്‍ബ്ബാന സെന്ററായ സ്റ്റീവനേജില്‍ വെച്ച് മാര്‍ച്ച് 1 ,2 ,3 തീയതികളില്‍ വാര്‍ഷീക ധ്യാനം സംഘടിപ്പിക്കുന്നു. പ്രശസ്ത ധ്യാന ഗുരു ഫാ. ആന്റണി പറങ്കിമാലില്‍ വീ.സി.യാണ് ഈ ത്രിദിന വചന ശുശ്രുഷകള്‍ക്കു നേതൃത്വം വഹിക്കുന്നത്.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന അനുഗ്രഹദായകമായ ഈ തിരുവചന ശുശ്രുഷയില്‍ പങ്കു ചേരുവാനും, ദൈവകൃപകള്‍ പ്രാപിക്കുവാനും ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നതായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയും, പാരീഷ് കമ്മിറ്റിയും അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
മെല്‍വിന്‍: 07456281428, സാംസണ്‍: 07462921022, ജോസ് (ലൂട്ടന്‍): 07888754583

ധ്യാന സമയ ക്രമം.
മാര്‍ച്ച് 1, വെള്ളിയാഴ്ച 17:00 മുതല്‍ 21:00 വരെ
മാര്‍ച്ച് 2, ശനിയാഴ്ച 11:00 മുതല്‍ 16:00 വരെ
മാര്‍ച്ച് 3, ഞായറാഴ്ച 13:00 മുതല്‍ 19:00 വരെ

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

Car Park (Free) : Shephall Cetnre, Shephall Way, Stevenage, SG2 9SB ( 2 minute walking distance)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.