1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2012

വേദന സംഹാരികളായ ഐബുപ്രൂഫിന്‍, പാരസെറ്റാമോള്‍ എന്നിവ സ്ഥിരമായി കഴിക്കുന്ന സ്ത്രീകള്‍ക്ക് ബധിരത ഉണ്ടാകാനുളള സാധ്യത ഏറെയെന്ന് ഗവേഷകര്‍. സാധാരണയായി ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനില്ലാതെ തന്നെ മെഡിക്കല്‍ സ്റ്റോറുകളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ലഭിക്കുന്ന വേദന സംഹാരികളാണ് ഇവ. തലവേദനയ്ക്കും മറ്റ് ശരീര വേദനകള്‍ക്കും ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് ഇവ കഴിക്കുന്നത്.

ആഴ്ചയില്‍ രണ്ടു പ്രാവശ്യമെങ്കിലും ഈ വേദന സംഹാരികള്‍ കഴിക്കുന്ന സ്ത്രീകളില്‍ കേഴ്‌വിക്കുറവ് ഉണ്ടാകാനുളള സാധ്യത 13 ശതമാനം വരെ കൂടുതലാണ്. ആഴ്ചയില്‍ ആറ് തവണയെങ്കിലും ഐബുപ്രൂഫിന്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ഇവ കഴിക്കാത്തവരേക്കാള്‍ കേഴ്‌വിക്കുറവ് ഉണ്ടാകാനുളള സാധ്യത 24 ശതമാനം കൂടുതലാണ്. ആഴ്ചയില്‍ അഞ്ച് തവണ പാരസെറ്റാമോള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് കേഴ്‌വിക്കുറവ് ഉണ്ടാകാനുളള സാധ്യത 21 ശതമാനം ആണ്.

എന്നാല്‍ ആസ്പിരിന്‍ കഴിക്കുന്ന സ്ത്രീകളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടുവരുന്നില്ലെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നതെന്നോ കേഴ്‌വിക്കുറവ് സ്ഥിരമാണോ എന്നും മനസ്സിലാക്കാന്‍ ഗവേഷകര്‍ക്ക് ആയിട്ടില്ല. രണ്ട് വര്‍ഷം മുന്‍പ് പുരുഷന്‍മാരില്‍ നടത്തിയ പഠനത്തിലും ഐബുപ്രൂഫിനും പാരസെറ്റാമോളും കേഴ്‌വിക്കുറവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

ബ്രട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ കണക്ക് അനുസരിച്ച് സാധാരണ ഒരു മനുഷ്യന്‍ ഒരുവര്‍ഷം ശരാശരി 373 വേദനസംഹാരികള്‍ കഴിക്കുന്നുണ്ട്. അതായത് ദിവസേന ഒന്നിലധികം. വേദനസംഹാരികള്‍ ഉപയോഗിക്കുന്നവരിലധികവും സ്ത്രീകളാണ്. മൂന്നില്‍ രണ്ട് ശതമാനം സ്ത്രീകളും വേദനസംഹാരികള്‍ ഉപയോഗിക്കുമ്പോള്‍ 31 ശതമാനം പുരുഷന്‍മാരാണ് വേദനസംഹാരികളെ ആശ്രയിക്കുന്നത്. പല സ്ത്രീകളും തലവേദന, പനി, പീരീഡ് പെയിന്‍ എന്നിവ പോലുളള ചെറിയ രോഗങ്ങള്‍ക്കാണ് പെയിന്‍കില്ലറുകളെ ആശ്രയിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.