1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2010

സ്റ്റീവനേജ്:സ്റ്റീവനേജിലെ മലയാളി കൂട്ടായ്മയായ സര്‍ഗം സംഘടിപ്പിക്കുന്ന പ്രഥമ തിരുപ്പിറവി-നവവത്സര ആഘോഷങ്ങള്‍ക്ക് പ്രാരംഭമായുള്ള ക്രിസ്മസ് കരോള്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. സ്റ്റീവനേജിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറിലധികം മലയാളി കുടുംബങ്ങളിലെത്തി കരോള്‍ ആലപിക്കുന്ന സംഘം പരിശീലനം നടന്നുവരികയാണ്.

ഏറ്റവും നല്ല പുല്‍ക്കൂടിനും ക്രിസ്മസ് ട്രീക്കും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. ക്രിസ്മസ് കരോള്‍ സംഘം പ്രാദേശിക അടിസ്ഥാനത്തില്‍ തിരിച്ചാണ് ഭവനസന്ദര്‍ശനം നടത്തുന്നത്.
17ന് വൈകുന്നേരം നാലിന് സെന്‍റ് നിക്കോളാസില്‍ പര്യടനം ആരംഭിച്ച് ആ മേഖലയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കും. ക്രിസ്മസ് പാപ്പയും സംഘത്തോടൊപ്പമുണ്ടാകും.

18 ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങുന്ന കരോള്‍ പര്യടനത്തില്‍ ബെഡ് വെല്‍, ചെല്‍സ് പ്രദേശങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 19ന് ഉച്ചകഴിഞ്ഞ് മൂന്നുന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ലിസ്റ്റര്‍ മേഖലകള്‍ സന്ദര്‍ശിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബന്‍ സെബാസ്റ്റ്യന്‍ (07737141381), ജോണി കല്ലടാന്തിയില്‍(07868849273) എന്നിവരുമായി ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.