1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 9, 2018

മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): ഭാരതത്തിന്റെ പ്രഥമവിശുദ്ധയും കേരളത്തിന്റെ സഹനപുഷ്പവുമായ വിശുദ്ധ അല്‌ഫോസാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്‌സ് ദേവാലയത്തില്‍ വെച്ച് സെപ്റ്റംബര്‍ 22 ശനിയാഴ്ച ഭക്തിനിര്‍ഭരമായ പരിപാടികളോടെ തുടക്കമാകുന്നു. രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ രൂപതയിലെ പ്രമുഖരായ വൈദീകര്‍ നേതൃത്വം നല്‍കും..

തുടര്‍ന്ന് നടക്കുന്ന വിശ്വാസപ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരികപെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിഫലിക്കും. പ്രദക്ഷിനത്തിനു മാറ്റ്കൂട്ടാന്‍ മുത്തുക്കുടകളും കൊടിതോരണങ്ങലും ചെണ്ടമേളവും ഉണ്ടായിരിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സെ. ഐഡന്‍സ് അക്കാദമി ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ നോര്‍ത്ത്ഈസ്റ്റിലെ വിവിധപ്രദേശങ്ങളിലെ വൈദീകരും മറ്റു പ്രമുഖ വ്യക്ത്തിതത്വങ്ങളും അണിചേരും.

കേരളീയ ക്രൈസ്തവ പാരമ്പര്യം വിളിച്ചോതുന്ന കലാസാംസ്‌കാരിക പരിപാടികളാല്‍ സമ്പന്നമായ സായാഹ്നത്തില്‍ സന്ദര്‍ലാന്‍ഡ് സീറോമലബാര്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ കണ്ണിനും കാതിനും ഇമ്പമേകും. സെപ്റ്റംബര്‍ പതിമൂന്നിന് ഏഴുമണിക്ക് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 9 ദിവസം നീണ്ടുനില്‍ക്കുന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യൂണിറ്റ്അംഗങ്ങള്‍ നേതൃത്വം നല്‍കുന്നതായിരിക്കും.

നോര്‍ത്ത്ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആത്മീയ കൂട്ടായ്മയിലേക്ക് എല്ലാവരേയും പ്രാര്‍ത്ഥനയോടെ സ്വാഗതം ചെയ്യുന്നു.

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.