1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 30, 2018

കെ.ജെ.ജോണ്‍ (ബ്രിസ്റ്റോള്‍): ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്റെ നേതൃത്വത്തില്‍, സൌത്ത് മെഡ് സെന്റ് വിന്‍സന്റ് ചര്‍ച്ചില്‍ ( Embleton Rd, Southmead, Bristol BS 10 6 DS ) 2018 ഡിസംബര്‍ ഒന്നാം തീയതി രാവിലെ 10.30 മുതല്‍ വൈകിട്ട് 5 മണി വരെ, വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും, പ്രമുഖ ഫാമിലി കൌണ്‍സിലറും, മുന്‍ അദ്ധ്യാപകനും, പ്രശസ്ത സംഗീത സംവിധായകനും, കുടുംബപ്രേഷിതനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ഏകദിന കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

ആഴമേറിയ തിരുവചന ബോധ്യങ്ങളും. കുടുംബത്തിന് ആവശ്യമായ പ്രായോഗിക ജീവിത പാഠങ്ങളും കൂടാതെ പേരന്റിംഗ്, സ്‌ട്രെസ്സ് മാനേജ്‌മെന്റ് എന്നീ വിഷയങ്ങളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. റവ.ഫാ. സിറിള്‍ തടത്തിലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയോടെയാണ് ധ്യാനം ആരംഭിക്കുന്നത്.

കാര്‍ഡിഫ്, യോവില്‍, സ്വാന്‍സി, എന്നിവിടങ്ങളിലെ ധ്യാനത്തിന് ശേഷമാണ് ബ്രിസ്റ്റോളില്‍ എത്തുന്നത്. തുടര്‍ന്ന് ഡിസംബര്‍ രണ്ടാം തീയതി മാന്‍ജസ്റ്ററിലും, 6ന് വെസ്റ്റേണ്‍ സൂപ്പര്‍മെറിലും, 7ന് ബ്രിസ്റ്റോള്‍ സെന്റ് ജോസഫ്‌സിലും (നൈറ്റ് വിജില്‍), 8ന് ചെറ്റ്‌നാം. 9ന് ബെര്‍ക്കില്‍ ഹെഡ് എന്നീ സ്ഥലങ്ങളിലുമാണ് ഏകദിന കുടുംബ നവീകരണ ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റോയി സെബാസ്റ്റ്യന്‍ ( കോര്‍ഡിനേറ്റര്‍ ) 0786 270 1046

ജോര്‍ജ്ജ് സൈമണ്‍ ( വേള്‍ഡ് പീസ് മിഷന്‍ ) 0786 139 2825

ബിനോയ് ചാക്കോ ( ബ്രിസ്റ്റോള്‍ ക്‌നാനായ മിഷന്‍ ) 0742 715 4051

ഫാ. ജോസ് അന്‍ജാനിക്കല്‍ ( മാന്‍ജസ്റ്റര്‍ ) 0753 496 7966

ഫാ. ടോണി പഴയകളം ( ചെറ്റ്‌ല്‌നാം ) 0745 425 8225

വേള്‍ഡ് പീസ് മിഷന്‍ ഓഫീസ് (യുകെ) 0741 744 8037

Email: worldpeacemissioncouncil@gmail.com

www.worldpeacemission.net

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.