1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

Dony Scaria: കഴിഞ്ഞ രണ്ട് വര്‍ഷമായ് ഷെഫീല്‍ഡില്‍ സംഘടിപ്പിക്കുന്ന hഓള്‍ യു കെ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും ഏറെ പ്രശംസ നേടിയ ടൂര്‍ണമെന്റാണ്. 2012 ല്‍ രൂപീകരിച്ച ഷെഫീല്‍ഡ് സ്‌ട്രൈക്കേഴ്‌സ് വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടായിരത്തി പതിനാറ് മുതല്‍ നടത്തിവരുന്ന ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഓരോ വര്‍ഷവും യ പത്തിലേറെ പ്രമൂഖ ക്ലബ്ബ്കളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. നമ്മുടെ നാടിന്റെ സ്‌നേഹവും, സൗഹൃദവും, സഹകരണവും, മാത്സര്യ വീര്യവും, ആവേശവും, വാശിയും ഒട്ടും ചോര്‍ന്നു പോകാതെ ഒരുക്കുന്ന ഈ ആവേശ പോരാട്ടത്തില്‍ പങ്കെടുക്കുവാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വരെ വോളിബോള്‍ ക്ലബ്ബ്കള്‍ വരുന്നത് ടൂര്‍ണമെന്റിന്റെ ജനസമ്മിതി തന്നെയാണ്‌സൂചിപ്പിക്കുന്നത്.

ഷെഫില്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ചാരിറ്റിക്ക് വേണ്ടിയാണ് കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ഫണ്ട് ശേഖരിക്കുക എന്ന ലക് ഷ്യം കൂടിയുണ്ടായിരുന്നു ഈ വോളിബോള്‍ ടൂര്‍ണമെന്റിന്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റിലൂടെ ഏകദേശം£ 500 ഓളം പൗണ്ട് ചാരിറ്റിക്ക് വേണ്ടി സ്വരൂപിക്കുവാന്‍ സാധിച്ചു. ഇക്കുറി നടത്തുന്ന മൂന്നാമത്തെ വര്‍ഷത്തെ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ഒക്ടോബര്‍മാസം 20 ശനിയാഴ്ച ,ഷെഫീല്‍ഡ് ഇംഗ്ലീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തപ്പെടുകയാണ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് കേരളത്തിലെ വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിച്ച വര്‍ക്കു വേണ്ടിയുള്ള ധന ശേഖരാ ണാര്‍ത്ഥംആണ് നടത്തപ്പെടുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളീലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ കേരള വോളിബോള്‍ ക്ലബ്ബ് ബര്‍മിംങ്ഹാം വിജയികളായപ്പോള്‍ ലിവര്‍പൂള്‍ ക്ലബ്ബ് റണ്ണര്‍ അപ്പ് ആയി. 2016 ലെ ടൂര്‍ണമെറ്റില്‍ മറുപടിയില്ലാത്ത മിന്നുന്ന സ്മാഷുകളിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയും ബര്‍മിംങ്ഹാമിന്റെ മുഖ്യ വിജയശില്പിയായി മാറിയ ജയിംസ് ബെസ്റ്റ് ഒഫന്റായും കളം നിറഞ്ഞുകളിച്ച ലിവര്‍പൂളിന്റെ വംശി ടര്‍ണ്ണമെന്റിലെ മികച്ച ഓള്‍റൌണ്ടറായും തിരഞ്ഞെടുക്കപ്പെട്ടു. 2017 ലെ ടൂര്‍ണമെന്റില്‍ ബെസ്റ്റ് ഒഫന്റായി തെരഞ്ഞെടുക്കപ്പെട്ടത് ബര്‍മിംങ്ഹാമിന്റെ പ്രജീഷുo, ഓള്‍റൌണ്ടറായി തെരഞ്ഞെടുക്കപ്പെട്ടത് വിയെന്ന ടീംമിന്റെ ടെജോയും ആയ്യിരുന്നു

ഈ വര്‍ഷത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ട്രോഫിയും അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് നല് കുന്ന ക്യാഷ് അവാര്‍ഡും, രണ്ടാം സ്ഥാനo നേടുന്ന ടീമിന് ട്രോഫിയും ക്യാഷ് അവാര്‍ഡും, ഏറ്റവും നല്ല കളിക്കാരനു വ്യക്തിഗത സമ്മാനവും കൂടാതെ ,സ്പിരിറ്റ് ഓഫ് ദി ഗെയിം ട്രോഫിയും നല്‍കുന്നതായിരിക്കും. യു. കെ യിലെ പ്രമുഖ ടീമുകള്‍ ഇതിനോടകം തന്നെ പേരുകള്‍ നല്‍കി കഴിഞ്ഞു.സംഘാടകരായ ഷെഫീല്‍ഡ് സ്‌റ്റ്രൈക്കേഴ്‌സ് വോളീബോള്‍ ക്ലബ്ബ് ഈ ടൂര്‍ണ്ണമെന്റിലേക്ക് ഏവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊളുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.