1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 21, 2011

ജോസ് മാത്യു

മലങ്കര യാക്കോബായ സുറിയനി ഓര്‍ത്തഡോക്‌സ് സഭയുടെ കാതോലിക്കായും, യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവനുമായ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ഡോ. ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ ഫിബ്രവരി മൂന്നിന് യു.കെ സന്ദര്‍ശിക്കും. യു.കെയില്‍ എത്തിച്ചേരുന്ന അദ്ദേഹത്തിന് ബെല്‍ഫാസ്റ്റ് സെന്റ് ഇഗനാത്തിയോസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

ഫിബ്രവരി 4, 5 തീയതികളില്‍ ബെല്‍ഫാസ്റ്റ്, സെന്റ് ഇഗനാത്തിയോസ് ഏലിയാസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവക പള്ളിയില്‍ നടക്കുന്ന മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ ഓര്‍മപ്പെരുന്നാള്‍ ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി ഫാ.തോമസ് പുതിയാമഠത്തില്‍-00353860342125, എല്‍ദോ.കെ.ഒ-07835255967, നിജു ബേബി-07894958306 എന്നിവരുമായി ബന്ധപ്പെടുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.