1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 28, 2012

ബാബു വേതാനി

സൂറിച്ച്: ആകമാനസുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവയെ സന്ദര്‍ശിക്കുവാനായി ജര്‍മനിയില്‍ ഹാനോവറിലേക്കുള്ള യാത്രാമധ്യേ സൂറിച്ചിലെത്തിച്ചേര്‍ന്ന ശ്രേഷ്ഠ കാത്തോലിക്കാ ആബൂന്‍ മോര്‍ തോമസ് പ്രഥമന്‍ ബാവയ്ക്ക് സ്വിറ്റ്‌സര്‍ലന്റിലെ സെന്റ് മേരീസ് ഇടവക ഹാര്‍ദ്ദവമായ സ്വീകരണം നല്കി.

ശ്രേഷ്ഠബാവയ്‌ക്കൊപ്പം മൈലാപ്പൂര്‍ ദില്ലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഐസക് മോര്‍ ഓസ്താത്യോസ് മെത്രാപ്പോലീത്തയും ഡീക്കന്‍ എബിനും സംഘത്തിലുണ്ട്. പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവയുടെ സെക്രട്ടറി മാത്യൂസ് റമ്പാന്‍ കരിമ്പനയ്ക്കല്‍, എംഐഎസ്ഒസിഎംഇ ട്രഷറര്‍ ബാബു വേകാനി, ഡബ്ലിയുഎംസി സ്വിസ്‌പ്രൊവിന്‍സ് പ്രസിഡന്റ് ജോയി കൊച്ചാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.