1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2011

ടോമിച്ചന്‍ കൊഴുവനാല്‍

ഗില്‍ഫോര്‍ഡ്  ,വോക്കിംഗ് , തുടങ്ങി സ്ഥലങ്ങളിലെയും    പരിസര പ്രദേശ ങ്ങളിലെയും   വിശ്വസികള്‍കായ്‌ , വോക്കിങ്ങില്‍ ജനുവരി 29 ന്  ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍    ലണ്ടന്‍  ഓര്‍ത്തഡക്സ്‌  പള്ളി വികാരി   റവ് ഫാദര്‍ ജോണ്‍ സാമുവല്‍ (Vicar of St.Gregorios Indian orthodox church ,brockley ,London ) നയിക്കുന്ന പ്രാര്‍ത്ഥന ശുശ്രുഷ നടത്തുന്നു .

ലണ്ടന്‍ ഓര്‍ത്തഡക്സ്‌ പള്ളിയുടെ ആഭ്യമുഖ്യത്തില്‍ നടക്കുന്ന ഈ പ്രാര്‍ത്ഥന ശുശ്രുഷ വോക്കിംഗ് സെന്‍റ് പോള്‍സ് ചര്‍ച്ചില്‍ ആണ് സംഘടിപിചിരിക്കുന്നത് . പ്രധാനമായും ഈ മേഘലയില്‍ ഒരു ഇടവക തുടങ്ങണം എന്ന സഭാ വിശ്വാസികളുടെ ആഗ്രഹ പ്രകാരമാണ് , വിവിധ സ്ഥലങ്ങളില്‍ പ്രാര്‍ത്ഥന ശുശ്രുഷകളും കുര്‍ബാനയും ഇപ്പോള്‍  നടന്നു വരുന്നത് .  ഇതിനു മുന്നോടിയായി ഗില്‍ഫോര്‍ഡില്‍ കഴിഞ്ഞ മാസങ്ങളില്‍  വിശുദ്ധ കുര്‍ബാനയും,  പ്രാര്‍ത്ഥന ശുശ്രുഷകളും   നടന്നിരുന്നു .

ഇതിനെ തുടര്‍ന്നാണ് വോക്കിങ്ങിലും 29  ന് പ്രാര്‍ത്ഥന ശുശ്രുഷ നടക്കുന്നത് . വോക്കിംഗ് അല്ലെങ്കില്‍ ഗില്‍ഫോര്‍ഡ്  കേന്ദ്രീകരിച്ചു പുതിയ  ഇടവക ആരംഭിക്കാനാണ് ഇപ്പോഴത്തെ ശ്രമം .  വോക്കിങ്ങില്‍   നടക്കുന്ന പ്രാര്‍ത്ഥന ശുശ്രുഷയില്‍ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കുന്നതിനായി  ഏവരെയും  ക്ഷണിക്കുന്നതായ് സംഘാടകര്‍ അറിയിക്കുന്നു .


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.