1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

Benny Augustian (പാനമ): ‘ലോക യുവജന സംഗമം 2019’ന്റെ (WYD) ഒഫീഷ്യല്‍ മീഡിയ പാര്‍ട്ണറായ ‘ശാലോം വേള്‍ഡ് ടി.വി’, ആതിഥേയ രാജ്യമായ പാനമയ്‌ക്കൊപ്പം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ലോക യുവത്വത്തിന്റെ താളവും ഓജസും പ്രസരിക്കുന്ന പരിപാടികള്‍ മികവുറ്റ രീതിയില്‍ ലഭ്യമാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് ‘ശാലോം വേള്‍ഡ്’ പ്രൊഡക്ഷന്‍ ടീം സജ്ജീകരിക്കുന്നത്. ഒഫീഷ്യല്‍ മീഡിയാ പാര്‍ട്ണര്‍ എന്ന നിലയില്‍, ഇതര ന്യൂസ് നെറ്റ്‌വര്‍ക്കുകള്‍ക്ക് തത്‌സമയ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയാവുകയാണ്.

22മുതല്‍ 27വരെയാണ് മധ്യഅമേരിക്കന്‍ രാജ്യമായ പാനമ 14 മത് ‘ലോക യുവജന സംഗമ’ത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഇറ്റാലിയന്‍ ഉള്‍പ്പെടെയുള്ള ഭാഷകളില്‍ 17 സ്റ്റേജുകളിലായി നടക്കുന്ന അഞ്ച് ദിവസങ്ങളിലെ പരിപാടികള്‍ തത്‌സമയം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് ‘ശാലോം വേള്‍ഡ്’ എത്തിക്കും. അതോടൊപ്പം, പങ്കെടുക്കുന്ന വിശിഷ്ടാതിഥികളുടെയും യുവജന പ്രേഷിതരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖരുടെയും പ്രത്യേക അഭിമുഖങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ വേള്‍ഡ് യൂത്ത് ഡേ വേദികളോട് ചേര്‍ന്ന് സ്റ്റുഡിയോ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അവിടെനിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ‘സണ്‍ഡേ ശാലോം ഓണ്‍ലൈനി’ലൂടെ (sundayshalom.com) ലഭ്യമാക്കാന്‍ ഞങ്ങളുടെ പ്രത്യേക ലേഖകനുമുണ്ടാകും. ലോക യുവജനസംഗമത്തിന് ചുക്കാന്‍ പിടിക്കുന്ന അല്‍മായരുടെ അജപാലന ശുശ്രൂഷയ്ക്കുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും പനാമയുടെ മെത്രാന്‍ സമിതിയും ഉള്‍പ്പെടുന്ന സംഘാടക സമിതിക്കുവേണ്ടി പാനമ ആര്‍ച്ച്ബിഷപ്പ് ഡൊമിങ്കോ ഉള്ളോ മെന്‍ഡീറ്റയാണ് ‘ശാലോം വേള്‍ഡി’നെ ഒഫീഷ്യല്‍ മീഡിയാ പാര്‍ട്ണറായി പ്രഖ്യാപിച്ചത്.

തത്‌സമയം നാലിടങ്ങളില്‍

‘ശാലോം വേള്‍ഡി’ലൂടെ പാനമയില്‍നിന്നുള്ള തത്‌സമയ ദൃശ്യങ്ങള്‍ കാണാനുള്ള വശദവിവരങ്ങള്‍ ചുവടെ കൊടുക്കുന്നു:

1, സ്മാര്‍ട് ടി.വികളിലൂടെയും ഇതര ടി.വി ഡിവൈസുകളിലൂടെയും തത്‌സമയ സംപ്രേക്ഷണം കാണാനുള്ള വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക shalomworldtv.org/connectedtv

2, ഐ.ഒ.എസ്, ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലൂടെയും ടാബ്‌ലെറ്റുകളിലൂടെ ലഭ്യമാകുന്നത് എങ്ങനെ എന്ന് അറിയാന്‍ സന്ദര്‍ശിക്കുക shalomworldtv.org/mobileapps

3, തത്‌സമയം ദൃശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കുക shalomworldtv.org

4, സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൂടെ കാണാന്‍: ഫേസ്ബുക്ക് (facebook.com/shalomworld) ട്വിറ്റര്‍ (twitter.com/shalomworldtv), ഇന്‍സ്റ്റഗ്രാം (www.instagram.com/explore/tags/shalomworldtv)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.