1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2011

ലണ്ടന്‍: യൂറോപ്യന്‍ പൗരന്‍മാരെ വിവാഹതട്ടിപ്പിനിരയാക്കാന്‍ വിദേശികള്‍ ബ്രിട്ടനിലേക്ക് പറക്കുന്നതായി റജിസ്ട്രാറുടെ മുന്നറിയിപ്പ്. വിദേശികള്‍ പണം നല്‍കി വിവാഹിതരാകുകയും അതുവഴി ജീവിതപങ്കാളിയ്ക്ക് ലഭിക്കുന്ന വിസ സ്വന്തമാക്കി ഇവിടെ ജീവിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ദമ്പതികള്‍ ഒരേ വീട്ടില്‍ കഴിയുന്നുണ്ടെങ്കിലും ഭാഷ അറിയാത്തതിനാലും, പരസ്പരം മനസിലാക്കാന്‍ കഴിയാത്തതിനാലും തമ്മില്‍ ഉരിയാടാതെ കഴിയുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇത്തരം വിവാഹത്തിന് നേതൃത്വം നല്‍കുന്ന രജിസ്ട്രാര്‍മാര്‍ക്ക് ഇത് തട്ടിപ്പാണെന്ന് മനസിലായാലും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. വിദേശികള്‍ വിവാഹതട്ടിപ്പിനായി വ്യാപകമായി ഇവിടേക്കു കുടിയേറുന്നതിനെക്കുറിച്ച് യു.കെ ബോര്‍ഡര്‍ ഏജന്‍സികള്‍ക്ക് ഇവര്‍ വിവരം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ ഇത് അവഗണിക്കുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ വിവാഹ വ്യവസ്ഥ ശക്തിപ്പെടുത്താന്‍വേണ്ടി ശക്തമായ പദ്ധതികള്‍ നടപ്പാക്കാന്‍ മന്ത്രിമാരോട് ആവശ്യപ്പെടാന്‍ ഇവര്‍ തീരുമാനിച്ചിരിക്കുകയാണ്.

യൂറോപ്യന്‍ മനുഷ്യാവകാശ നിയമങ്ങളില്‍ മാറ്റം വരുത്തിയശേഷം ഇത്തരം വിവാഹ തട്ടിപ്പുകള്‍ കൂടി വരുന്നതായി എല്‍.ആര്‍.എസ്.എ ചെയര്‍മാന്‍ മാര്‍ക്ക് റിമ്മര്‍ പറയുന്നു. മുന്‍പ് യൂറോപ്പിനു പുറത്തുള്ള ഒരാള്‍ക്ക് യൂറോപ്യനെ വിവാഹം ചെയ്യണമെങ്കില്‍ ഹോം ഓഫീസില്‍ നിന്നും അനുമതി വാങ്ങണമായിരുന്നു. എന്നാല്‍ ഈ നിയമം യൂറോപ്യന്‍ ജനതയുടെ മനുഷ്യാവകാശത്തെ തകര്‍ക്കുന്നതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇത് എടുത്തുമാറ്റാന്‍ മന്ത്രിമാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

യൂറോപ്യനെ വിവാഹം ചെയ്ത് ഇവിടെ കഴിയാനായാനായി വിസ വേണമെന്നാവശ്യപ്പെടുന്നവരുടെ എണ്ണം കുതിച്ചുയരുകയാണെന്നാണ് രജിസ്ട്രി ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവാഹം കഴിക്കണമെന്ന ആവശ്യപ്പെടുന്നവര്‍ക്ക് അനുവാദം നല്‍കാനിരിക്കാനുള്ള അവകാശം രജിസ്ട്രിയ്ക്കില്ല. എന്തെങ്കിലും സംശയകരമായി തോന്നിയാല്‍ ഹോം ഓഫീസിനെ അറിയിക്കുക എന്നതുമാത്രമാണ് ഇവര്‍ക്ക് ചെയ്യാനാവുന്നത്.

ഇത്തരം വിവാഹതട്ടിപ്പിനെ കുറിച്ച് ഹോം ഓഫീസില്‍ അറിയിക്കാറുണ്ടെന്നും എന്നാല്‍ യാതൊരു മറുപടി ലഭിക്കാറില്ലെന്നും ലൂട്ടണ്‍ ബോറോ കൗണ്‍സിലിന്റെ രജിസ്ട്രാര്‍ ആനി റൂണി കുറ്റപ്പെടുത്തുന്നു. പോളിഷുകാര്‍ക്കും പാക്കിസ്ഥാനികളും തമ്മിലാണ് ഇവിടെയുള്ള മിക്ക വിവാഹവും നടന്നതെന്നും ആനി പറഞ്ഞു. 2010നവംബറിനും, 2009ല്‍ 53 വിവാഹ തട്ടിപ്പുമായി ബന്ധപ്പെട്ട് 126 പേരെ അറസ്റ്റ് ചെയ്തിരുന്നു. 2011 ജനുവരിയിക്കും ഇടയില്‍ 29 ആളുകള്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.