1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2010

ടോമിച്ചന്‍ കൊഴുവനാല്‍

കൂട്ടായ്‌മയുടെയും കലാമേന്മയുടെയും പ്രതീകമായി വില്‍ഷയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ ആഘോഷം ജനുവരി രണ്ടിന്‌ വൈകിട്ട്‌ മൂന്നു മുതല്‍ രാത്രി 11 വരെ സ്വിന്‍ഡനിലെ ഇന്‍വേററി റോഡിലുള്ള റോട്ടണ്‍ റിഡ്‌ജ്‌വേ സ്‌കൂളില്‍ നടക്കും.

ഏഷ്യാനെറ്റ്‌ യൂറോപ്‌ ഡയറക്ടര്‍ എസ്‌. ശ്രീകുമാര്‍ പരിപാടി ഉദ്‌ഘാടനം ചെയ്യും. ഫാ. സജി മാത്യു , അസോസിയേഷന്‍ പ്രസിഡന്റ്‌ അഗസ്റ്റിന്‍ ജോസഫ്‌ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ ഗാനമേള നൃത്തം, ടാബ്ലോ, സ്‌കിറ്റ്‌ തുടങ്ങിയവയും ക്രിസ്‌മസ്‌ വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്‌. അസോസിയേഷന്‍ ഭാരവാഹികളായ ജോര്‍ജ്‌ തോമസ്‌, സജി മാത്യു, പ്രിന്‍സ്‌ മാത്യു, ജയിംസ്‌ ചെറിയാന്‍, രാജേഷ്‌ നടേപ്പിള്ളി, ബൈജു വാസുദേവന്‍, ജോര്‍ജ്‌ കുര്യാക്കോസ്‌, റെജിമോന്‍ മാത്യു, ബിജു പാലക്കാമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി നേരത്തേ ക്രിസ്‌മസ്‌ കാരള്‍ സംഘടിപ്പിച്ചിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ പ്രസിഡന്റ്‌ അഗസ്റ്റിന്‍ ജോസഫുമായി ബന്ധപ്പെടുക. ഫോണ്‍ : 07988811728

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.