1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 25, 2010

ടോമിച്ചന്‍ കൊഴുവനാല്‍

ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശം പകര്‍ന്നു കൊണ്ട് വര്‍തിംഗ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തില്‍  സംഘടിപ്പിച്ച ക്രിസ്മസ് കരോള്‍ അവിസ്മരണീയമായി. കടുത്ത തണുപ്പും മഞ്ഞുവീഴ്ച്ചയും അവഗണിച്ച് നിരവധി പേര്‍ കരോളില്‍ പങ്കെടുത്തു. വര്‍തിംഗ്, ലാന്‍സിംഗ്, ഷോര്‍ഹാംബൈസി എന്നീ മേഖലകളിലെ വീടുകളില്‍ ക്രിസ്മസ് സന്ദേശവുമായി കരോള്‍ സംഘമെത്തി. സാന്താക്ലോസ് വീടുകളില്‍ ക്രിസ്മസ് സമ്മാനങ്ങളും മധുരവും വിതരണം ചെയ്തു. രഞ്ജിത്തും ജോഷിയും സാന്താക്ലോസായി വേഷമിട്ടു. ഇതോടനുബന്ധിച്ചു നടന്ന ക്രിസ്മസ് ട്രീ, പുല്‍ക്കൂട് മത്സരങ്ങളില്‍ എല്ലാവരും പങ്കെടുത്തു. കരോള്‍ സര്‍വീസിന് സമാപനം കുറിച്ച് എല്ലാവര്‍ക്കും വിഭവസമൃദ്ധമായ ഡിന്നര്‍ വിളന്പി. കരോള്‍ വിജയകരമാക്കിയ എല്ലാവര്‍ക്കും പ്രസിഡന്‍റ് ഷാജി ഏബ്രഹാം നന്ദി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.