1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

ലെസ്‌റ്ററിലും പരിസരത്തമുള്ള സെന്റ്‌ തോമസ്‌ വിശ്വാസി സമൂഹം രൂപീകരിച്ച സെന്റ്‌ തോമസ്‌ കാത്തലിക്‌ കമ്യൂണിറ്റിയുടെ ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ആഘോഷം മോണ്‍സിഞ്ഞോര്‍ ഫാ. ജോണ്‍ ജോമിലോനി ഉദ്‌ഘാടനം ചെയ്‌തു.

ഈശോയുടെ ശിഷ്യഗണത്തില്‍ വിശ്വാസത്തിനും, സത്യത്തിനും, ധീരതയ്‌ക്കും ശ്രദ്ധേയനായിരുന്ന വിശുദ്ധ തോമാശ്ലീഹായുടെ അനുഗ്രഹീതരായി തിരഞ്ഞെടുക്കപ്പെട്ട സെന്റ്‌ തോമസ്‌ വിശ്വാസി സമൂഹം ഈ നാടിനു നല്‍കുന്ന ആത്മീയ ദര്‍ശനവും പ്രേഷിതാഗ്നിയും പ്രശംസനീയമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്ന്‌ അവതരിപ്പിച്ച ബൈബിള്‍ അധിഷ്‌ഠിതമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി. ലെസ്റ്റര്‍ മെലഡി ഓര്‍ക്കസ്‌ട്രയും ട്യൂണ്‍സ്‌ ഓഫ്‌ ലൈറ്റും ചേര്‍ന്നവതരിപ്പിച്ച ഗാനമേളയും പരിപാടിക്കു കൊഴുപ്പുകൂട്ടി. ഷാജി, ജോര്‍ജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ആഘോഷത്തില്‍ ക്രിസ്‌മസ്‌ ഡിന്നറും ഒരുക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.