1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2010


ഇക്കഴിഞ്ഞ നവംബര്‍ നവംബര്‍ – 13-ന് ബ്രിസ്റ്റോളില്‍ വച്ചു നടന്ന യുക്‌മ നാഷണല്‍ കലാമേളയിലെ കലാതിലക സ്ഥാനം സംബന്ധിച്ച വിവാദം കൊഴുക്കുന്നു.ഈ തര്‍ക്കത്തില്‍ പരാതിക്കാരായിരുന്ന മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍(MMCA) യുക്‌മയുടെ ഇപ്പോഴത്തെ കമ്മിറ്റിയുടെ കാലാവധി തീരും വരെ യുക്‌മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതാണ് ഏറ്റവും പുതിയ സംഭവ വികാസം.

കലാമേളയില്‍ പ്രഖ്യാപിക്കപ്പെട്ട റിസള്‍ട്ടുകള്‍ പ്രകാരം MMCA അംഗമായ മഞ്ജു ലക്‌സണ്‍ ഇരുപതു പോയിന്‍റ് നേടി ഒന്നാം സ്ഥാനത്തെത്തിയെങ്കിലും കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. ഇത് സംബന്ധിച്ച് പിന്നീട് ചേര്‍ന്ന അപ്പീല്‍ കമ്മിറ്റി മഞ്ജുവിന് ഒരു സമ്മാനം നല്‍കിയതില്‍ പിഴവു കണ്ടെത്തിയിരുന്നു.ഈ തീരുമാനത്തില്‍ കൂടുതല്‍ വിശദീകരണം MMCA പ്രസിഡന്‍റ് കെ കെ ഉതുപ്പ്‌ യുക്മ നേതൃത്വത്തിന് നവംബര്‍ 22-ന് നല്‍കിയ കത്തിന് മാസം ഒന്ന് കഴിഞ്ഞിട്ടും വ്യക്തമായ മറുപടി നല്‍കാന്‍ യുക്മ നേതൃത്വത്തിന് കഴിഞ്ഞിരുന്നില്ല.ഈ സാഹചര്യത്തിലാണ് യുക്മയുടെ ഇപ്പോഴത്തെ കമ്മിറ്റിയിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതിനാല്‍ ,ഈ കമ്മിറ്റിയുടെ കാലാവധി തീരുന്നത്‌ വരെ യുക്മയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ MMCA തീരുമാനിച്ചിരിക്കുന്നത്.

റിസള്‍ട്ട് പ്രഖ്യാപിച്ചതില്‍ പിഴവു വന്നിരുന്നുവെന്നും സ്കോര്‍ ബോര്‍ഡിലെ യഥാര്‍ത്ഥ മാര്‍ക്കുകള്‍ പ്രകാരം തിലകപ്പട്ടം അര്‍ഹതപ്പെട്ട മറ്റൊരു കുട്ടിക്കാണ് നല്‍കിയതെന്നും യുക്മ ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമ്മന്‍ ഫിലിപ്പ് വ്യകതമാക്കിയിരുന്നു. എന്നാല്‍ ഈ കയ്യബദ്ധം MMCA കമ്മിറ്റിയെ പറഞ്ഞു മനസിലാക്കുന്നതില്‍ യുക്മ നേതൃത്വം വീഴ്ച വരുത്തിയിരിക്കുന്നു.
മുളയിലേ നുള്ളിക്കളയേണ്ട വിവാദം MMCA -യുടെ കത്തിന് ഒരു മാസം കഴിഞ്ഞിട്ടും മറുപടി നല്‍കാത്തത്തിലൂടെ വീണ്ടും വഷളാക്കിയിരിക്കുകയാണ്.യുക്മയില്‍ കൂടുതല്‍ അസോസിയേഷനുകള്‍ ചേരാന്‍ ആലോചിക്കുന്ന ഈ സമയത്ത് സംഘടനയിലെ ആദ്യകാല അസോസിയേഷനുകളില്‍ ഒന്നായ MMCA ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത് യുക്മക്ക് വന്‍ തിരിച്ചടിയാണ്.

MMCA യുക്മ നേതൃത്വത്തിന് അയച്ച കത്തിന്‍റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു.

ഈ വിവാദം സംബന്ധിച്ച്  NRI മലയാളി എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.