1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 19, 2019

ബാല സജീവ് കുമാര്‍: യുക്മ നാഷണല്‍ കമ്മിറ്റിയുടെ 2017, 19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ യുക്മക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഓരോ റീജിയനുകളും നല്‍കിയ നാമ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉത്തമരായവരെ തിരഞ്ഞെടുത്തിരിക്കുന്നത്. യുക്മയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സ്റ്റാര്‍ അവാര്‍ഡുകള്‍, വളര്‍ന്നു വരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി റൈസിംഗ് സ്റ്റാര്‍ അവാര്‍ഡുകള്‍, യു കെ മലയാളി സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള ഡയമണ്ട് അവാര്‍ഡുകള്‍ എന്നിവയാണ് വ്യക്തിഗത ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡുകളില്‍ നല്‍കപ്പെടുന്നത്. അവാര്‍ഡുകള്‍ ജനുവരി 19 നു മാഞ്ചസ്റ്ററിലെ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റ് 2019 വേദിയില്‍ വച്ച് നല്‍കി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നതാണ്

യുക്മ സ്റ്റാര്‍ അവാര്‍ഡുകള്‍ക്കായി പരിഗണിക്കപ്പെട്ടിരിക്കുന്നവര്‍ ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നിന്നുള്ള യുക്മ നാഷണല്‍ കമ്മിറ്റി അംഗം കുഞ്ഞുമോന്‍ ജോബ്, യുക്മ ജ്വാല മാഗസിന്‍ ചീഫ് എഡിറ്റര്‍ റെജി നന്തിക്കാട്ട്, സാംസ്‌കാരിക വേദി കണ്‍വീനര്‍ സി എ ജോസഫ്, ടൂറിസം കമ്മിറ്റി കണ്‍വീനര്‍ ടിറ്റോ തോമസ്, ഹരി കുമാര്‍ ഗോപാല്‍ , സെബാസ്റ്റ്യന്‍ മുതുപറക്കുന്നേല്‍ എന്നിവരാണ് .

കലാ കായിക വിദ്യാഭ്യാസ മേഖലയില്‍ വളര്‍ന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ നല്‍കുന്ന അവാര്‍ഡ് ആണ് റൈസിംഗ് സ്റ്റാര്‍ അവാര്‍ഡ് . നോര്‍ത്ത് ഈസ്റ്റ് റീജിയനിലുള്ള മാസ് സുന്ദര്‍ലാന്റിലെ റോഷ്‌നി ടി റെജി വിദ്യാഭ്യാസത്തിനുള്ള പുരസ്‌കാരം നേടി. സൗത്ത് വെസ്റ്റ് റീജിയണല്‍ സെക്രട്ടറി എം പി പദ്മരാജ് ആണ് കായിക മേഖലയിലുള്ള അവാര്‍ഡിന് അര്‍ഹനായത്. കേംബ്രിഡ്ജില്‍ നിന്നുള്ള യുവ ഗായിക ടെസ്സ സൂസന്‍ ജോണും ഹള്ളില്‍ നിന്നുമുള്ള യുവ ഗായകന്‍ സാന്‍ ജോര്‍ജ് എന്നിവര്‍ക്കാണ് ആര്‍ട്‌സ് വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ചത് . യുക്മയുടെ വിവിധ പരിപാടികള്‍ക്കായി നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് ഓസ്‌ഫോര്‍ഡിലെ ബ്രയാന്‍ വര്‍ഗീസ് അര്‍ഹനായി . കഴിഞ്ഞ കാലങ്ങളില്‍ യുക്മയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് ഇഗ്‌നേഷ്യസ് പേട്ടയില്‍ , സുനില്‍ രാജന്‍ , ടോമി സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിനര്ഹരായി .

യുക്മ ഡയമണ്ട് അവാര്‍ഡീന് ടി ഹരിദാസ് , ഫ്രാന്‍സിസ് മാത്യു കാവളകാട്ടില്‍ , ജോസ് പി എം , ഡോ: അജിമോള്‍ പ്രദീപ് എന്നിവര്‍ അര്‍ഹരായി. യുകെ മലയാളികളുടെ ഹരിയേട്ടന്‍ എന്നറിയപ്പെടുന്ന ടി ഹരിദാസ് ലോക കേരള സഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍ ആണ്. അദ്ദേഹത്തിന്റെ 46 വര്‍ഷത്തെ ഹൈ കമ്മീഷനിലെ സേവനത്തെ മാനിച്ച്, യുകെ മലയാളികള്‍ക്ക് അദ്ദേഹം നല്‍കിയ സഹായത്തെ മാനിച്ചു യുക്മ ഈ അവസരത്തില്‍ ഡയമണ്ട് അവാര്‍ഡ് നല്‍കി ആദരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സാംസകാരിക സംഘടനയായ യുക്മയുടെ മുന്‍ പ്രസിഡന്റ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചെയര്‍മാന്‍, ഡിവൈന്‍ യുകെ ചാരിറ്റി ട്രുസ്ടിന്റെ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍, നമ്മുടെ എല്ലാം പ്രിയങ്കരനായ അസിച്ചേട്ടന് യുകെ മലയാളീ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് യുക്മ ഡയമണ്ട് അവാര്‍ഡ് നല്‍കി ആദരിച്ചു.

യുക്മ കലാമേളയ്ക്ക് പുതിയ മാനം പകര്‍ന്ന് നല്‍കിയ യുക്മ സൗത്ത് ഈസ്റ്റ് വെസ്റ്റ് റീജിയന്റെ മുന്‍ സെക്രട്ടറി, ബ്രിട്ടീഷ് കേരളൈറ്റ്‌സ് സൗത്താളിന്റെ മുന്‍ സെക്രട്ടറി, യു കെ യില്‍ നേഴ്‌സിംഗ് ഏജന്‍സികള്‍ക്കും മറ്റും റോട്ട മാനേജ്‌മെന്റ് സോഫ്ട്!വെയര്‍ നിര്‍മ്മിച്ച് നല്‍കുന്ന ജെ പി എം ( www.jmpsoftware.co.uk) സോഫ്ട്!വെയര്‍ ഉടമ കൂടി ആയ രാമപുരം സ്വദേശി ജോസ് പി എം, യുക്മ കലാമേളയ്ക്ക് വേണ്ടി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു നല്‍കിയത് സാദാ ജനറല്‍ നഴ്‌സായി ഇംഗ്ലണ്ടില്‍ എത്തി; ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങള്‍ യോജിക്കാത്തതിനാല്‍ ജീവന്‍ നഷ്ടമാകുന്ന ഏഷ്യക്കാര്‍ക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം നല്‍കി ബ്രിട്ടീഷ് രാജ്ഞിയുടെ ആദരിച്ചു . അവയവ ദാനത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ച് യുക്മ ഡയമണ്ട് അവാര്‍ഡ് നല്‍കി ആദരിച്ചു .

മികച്ച മെയില്‍ നേഴ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സൗത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള തോമസ് ജോണ്‍ ആണ്. കെന്റ് ആന്‍ഡ് മിഡ്‌വൈ എന്‍ എച് എസിലെ ക്വാളിറ്റി ആന്‍ഡ് കംപ്ലൈന്റ്‌സ് ലീഡ് ആയി സേവനം ചെയ്യുകയും ഒപ്പം സെന്റര്‍ ഫോര്‍ ഹെല്‍ത് റിസേര്‍ച്ചിലെ അവസാനവര്‍ഷ പി എച് ഡി വിദ്യാര്‍ഥികൂടിയുമായ തോമസ് ജോണ്‍ നോര്‍ത്ത് കെന്റ് സി സി ജി പേഷ്യന്റ് എക്‌സ്പീരിയന്റ് ഇവന്റിലെ സംയുകത വിജയികൂടിയാണ്.

ഫീമെയില്‍ നേഴ്‌സിനുള്ള പുരസ്‌കാരത്തിന് അര്‍ഹയായത് നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള ശോഭ മനീഷാണ്. മാഞ്ചെസ്റ്റര്‍ ബോംബ് സ്‌ഫോടനത്തില്‍പെട്ടവരെ പരിചരിക്കുന്നതിന്റെ ഭാഗമായി ഇതിനു മുന്‍പും ശോഭ ആദരിക്കപ്പെട്ടിട്ടുണ്ട്

കൗണ്‍സിലിന്റെ 2017 ലെ മികച്ച എംപ്ലോയി അവാര്‍ഡ് കരസ്ഥമാക്കിയ ഈസ്റ്റ് ആംഗ്ലിയയില്‍ നിന്നുള്ള സിമി സതീഷ് ഏറ്റവും നല്ല വനിതാ കെയര്‍ അസിസ്റ്റന്റ് അവാര്‍ഡ് നേടിയപ്പോള്‍ ഏറ്റവും നല്ല പുരുഷ കെയര്‍ അസിസ്റ്റന്റ് അവാര്‍ഡ് തേടിയെത്തിയത് നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ നിന്നുള്ള രാജ് സുബ്രമണി യെയാണ്. എ ഐ സി യൂ വിഥിന്‍ഷോ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്ന രാജ് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

യുകെയിലെ നഴ്‌സുമാര്‍ക്ക് സുപരിചിതയും നഴ്‌സിംഗ് മേഖലയിലെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് ഉടമയുമായ ലണ്ടന്‍ കിങ്‌സ് കോളേജ് ഹോസ്പിറ്റല്‍ കാര്‍ഡിയോളജി തീയേറ്റര്‍ മേട്രനുമായ മിനിജ ജോസഫിനെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിക്കുവാന്‍ ജൂറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. യുക്മ നഴ്‌സസ് ഫോറത്തിന്റെ ഒട്ടു മിക്ക സെമിനാറുകളിലും ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത മിനിജ എല്ലാ നഴ്‌സസിനും ഒരു മാത്യക കൂടിയാണ് എന്ന് എടുത്തുപറയേണ്ടകാര്യമാണ്.

വിദ്യാഭ്യാസ മേഖലയില്‍ കഴിവ് തെളിയിച്ച നിരവധി അപേക്ഷകരില്‍ നിന്നും വിജയിയെ കണ്ടെത്താന്‍ ജൂറി നന്നേ പാടുപെട്ടു എന്ന് തന്നെ പറയാം. യുകെയിലെ മലയാളികുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എത്രമാത്രം ഉന്നതിയിലാണ് എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ അവാര്‍ഡുകള്‍ എന്നതില്‍ സംശയം വേണ്ട.

മെലിന്‍ ടി സുനില്‍, അഭിഷേക് അലക്‌സ് എന്നിവര്‍ ജി സി എസ് സി അവാര്‍ഡ് ജേതാക്കളായപ്പോള്‍ മികച്ച നേട്ടങ്ങള്‍ കൊയ്‌തെടുത്ത അലിഷാ ജിബി, കൃഷ്ണന്‍ സുകുമാരന്‍ അജിത്, ജിതിന്‍ സാജന്‍, കെവിന്‍ ബിജു, നിയോഗ ജോസ്,ആന്‍ജെല ബെന്‍സണ്‍, ലക്ഷ്മി ബിജു, ടീമാ മരിയന്‍ ടോം പ്രത്യേക പുരസ്‌കാരത്തിന് അര്‍ഹരായി.

എ ലെവല്‍ പരീക്ഷയില്‍ അപര്‍ണ്ണ ബിജു അവാര്‍ഡ് ജേതാവായപ്പോള്‍ അലീന്‍ ആന്റോ, ബെഞ്ചമിന്‍ വിന്‍സെന്റ് എന്നിവര്‍ പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു ഗ്ലോസ്റ്റെര്‍ ഷെയര്‍ മലയാളി അസോസിയേഷന്‍ യുക്മ സ്വപ്നകൂട് പദ്ധതിയിലൂടെ കേരളത്തില്‍ പ്രളയത്തില്‍ വീട് നഷ്ട പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനെ ആദരിക്കുന്നതിന്റെ ഭാഗമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേക പുരസ്‌കാരത്തിനര്ഹരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.