1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 6, 2019

സജീഷ് ടോം (യുക്മ പി ആര്‍ ഒ): യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാര്‍ച്ച് ഒന്‍പത് ശനിയാഴ്ച നടക്കുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.

ബര്‍മിംഗ്ഹാം സെന്റ് എഡ്മണ്ട് കാംപിയന്‍ കാത്തലിക് സ്‌കൂളില്‍ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും യുക്മ പ്രതിനിധികള്‍ ബര്‍മിംഗ്ഹാമിലേക്ക് എത്തിത്തുടങ്ങും.

ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നാല് മണിക്ക് മുന്‍പായി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ എട്ട് മേഖലകളില്‍നിന്നായി മുന്നൂറോളം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാന്‍ ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്.

പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
St.Edmund Campion Catholic, Sutton Road, Birmingham B23 5XA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.