1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2019

സാം തോമസ് (റീജിയണല്‍ പി ആര്‍ ഓ, സൗത്താംപ്ടണ്‍): യുക്മയിലെ പ്രഥമ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയന്റെ ഈ വര്‍ഷത്തെ റീജിയണല്‍ കായികമേള സൗത്താംപ്ടണിലെ സ്‌പോര്‍ട്‌സ് സെന്റര്‍ സ്റ്റേഡിയത്തില്‍ വച്ച് ഫ്രണ്ട്‌സ് മലയാളി അസോസിയേഷന്‍ ഹാംഷെയര്‍ ആതിഥേയത്വം നല്‍കും. കരുത്തുറ്റ റീജിയണിലെ 24 അംഗ അസ്സോസിയേഷനെയും പങ്കെടുപ്പിച്ചു കൊണ്ട് കാലാ കാലങ്ങളായി യുക്മ നടത്തി വരുന്ന കായിക മത്സരങ്ങളുടെ നിയമാവലികള്‍ പാലിച്ചു കൊണ്ട് സൗത്ത് ഈസ്റ്റിലെ കായിക മത്സരം നടത്തപെടുന്നതാണ്.

വെത്യസ്തമായ ആശയങ്ങള്‍ നടപ്പില്‍ വരുത്തി പരാതിക്കിടയില്ലാതെ ശ്രദ്ധ ആകര്‍ഷിച്ച സൗത്ത് ഈസ്റ്റ് റീജിയന്‍, ഇക്കൊല്ലത്തെ യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായിക മേളയില്‍ ആദ്യമായി പൂര്‍ണമായും സോഫ്റ്റ്‌വെയര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്. മുന്‍വര്‍ഷത്തെ യുക്മ കലാമേളയ്ക്കായി സോഫ്റ്റ്‌വെയര്‍ ഡെവലപ്പ് ചെയ്ത് പരാതിക്കിടയില്ലാതെ സുഗമമാക്കിയ സൗത്ത് ഈസ്റ്റ് റീജിയന്‍ മുന്‍ സെക്രട്ടറി ശ്രീ: ജോസ് പി മും മുന്‍ യുക്മ നാഷണല്‍ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സോഫ്റ്റവെര്‍ സാങ്കേതിക വിദ്യയുടെ പുതിയ പതിപ്പാണ് ഇവിടെ ഉപയോഗിക്കുക. യുക്മ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി ആണ് കായികമേളയുടെ ക്രമീകരണങ്ങള്‍ക്ക് ഇപ്രകാരമുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നത്.

മത്സരങ്ങള്‍ കാലത്ത് 10 മണിയോടുകൂടി ആരംഭിക്കേണ്ടതിനുള്ള സൗകര്യാര്‍ത്ഥം അംഗ അസോസിയേഷനുകള്‍ തങ്ങളുടെ അസോസിയേഷനില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നവരുടെ പേരു വിവരങ്ങളും മത്സരിക്കുന്ന ഇനവും ഗ്രൂപ്പും റീജിയണല്‍ സെക്രെട്ടറി ജിജോ അരയത്തിനെ ഇമെയില്‍ (uukmase@gmail.com)മുഖേനയോ യുക്മ സൗത്ത് ഈസ്റ്റ് റീജിയന്റെ വാട്‌സാപ്പ് ഗ്രൂപ്പ് മുഖേനയോ അറിയിക്കേണ്ടതാണ്. മത്സര ഇനങ്ങളെ കുറിച്ചും മത്സര ക്രമത്തെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ സ്‌പോര്‍ട് കോര്‍ഡിനേറ്റര്‍ ബിനു ജോസ് അംഗ അസ്സോസിയേഷനുകളെ അറിയിക്കുന്നതാണ്. റീജിയണല്‍ തലത്തില്‍ വിജയികളാവുന്നവര്‍ക്ക് ജൂണ്‍ 15 നു ബിര്‍മിങ്ഹാമില്‍ വച്ച് നടക്കുന്ന നാഷണല്‍ കായികമേളയില്‍ പങ്കെടുക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്. റീജിയണല്‍ കായികമേളയുടെ സമഗ്ര വിജയത്തിനായുള്ള എല്ലാ വിധ ശ്രമങ്ങളും അംഗ അസ്സോസിയേഷനുകളോട് റീജിയണല്‍ പ്രസിഡന്റ് ജോമോന്‍ ചെറിയാന്‍ അഭ്യര്‍ത്ഥിച്ചു.

കായികമേള നടക്കുന്ന വേദിയുടെ വിലാസം.

Southampton Sports Center
Southampton
SO16 7AY

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.