1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2019

Appachan Kannanchira (സ്റ്റീവനേജ്): ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഇന്ന് സ്റ്റീവനേജില്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതാണ്. പ്രശസ്ത ധ്യാനഗുരു ഫാ.ആന്റണി പറങ്കിമാലില്‍ നയിക്കുന്ന ത്രിദിന ധ്യാനത്തിന്റെ സമാപന ശുശ്രുഷയായാണ് കുര്‍ബ്ബാന അര്‍പ്പിക്കുന്നത്. ഫാ. ഫാന്‍സുവ പത്തില്‍, ഫാ.ആന്റണി എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

ഫാ.ആന്റണി പറങ്കിമാലില്‍ സ്റ്റീവനേജില്‍ നടത്തിപ്പോരുന്ന ത്രിദിന ധ്യാനം ഇന്ന് സമാപിക്കും. ആല്മീയ ചൈതന്യം വിതച്ച തിരുവചന ശുശ്രുഷ വലിയനോമ്പിലൂടെയുള്ള വിശുദ്ധ തീര്‍ത്ഥയാത്രയില്‍ സഭാ മക്കള്‍ക്ക് അനുഗ്രഹദായകമായി.

‘പാപം മറച്ചുവെക്കുന്നവര്‍ക്ക് അഭിവൃദ്ധിയുണ്ടാവില്ലെന്നും, നമ്മെ നാശത്തിലേക്കാണത് നയിക്കുന്നതെന്നും, തടസ്സപ്പെട്ട ദൈവ കൃപയുടെ അനുഗ്രഹ വര്‍ഷത്തിനായി കുമ്പസാരം അനിവാര്യമാണെന്നും അത് നമ്മെ ശക്തമായ നിലയില്‍ പടുത്തുയര്‍ത്തുമെന്നും’ ആന്റണി അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ‘മാതാപിതാക്കളുടെ ശരിയായ കുമ്പസാരം കുട്ടികള്‍ക്ക് മാനസാന്തരത്തിനും അനുഗ്രഹങ്ങള്‍ക്കും ഇടയാക്കും. ഏറ്റവും വലിയ നിധിയായ ക്ഷമയും സ്‌നേഹവും കാത്തു സംരക്ഷിക്കപ്പെടണം എന്നും അത് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള പ്രവേശന താക്കോല്‍ കൂടി ആണെന്നും’ പറങ്കിമാലില്‍ അച്ചന്‍ പറഞ്ഞു.

സ്റ്റീവനേജ്, ലൂട്ടന്‍, വെയര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള സീറോ മലബാര്‍ വിശ്വാസി സമൂഹമാണ് ധ്യാനത്തില്‍ മുഖ്യമായി പങ്കു ചേരുന്നത്. ഇന്ന് സമാപന ധ്യാന ശുശ്രുഷ ഉച്ചക്ക് ഒരു മണിക്ക് സെന്റ് ഹില്‍ഡാ ദേവാലയത്തില്‍ ആരംഭിക്കും. വൈകുന്നേരം അഞ്ചരക്ക് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും ആരാധനയും തുടര്‍ന്ന് സമാപന ആശീര്‍വാദത്തോടെ ത്രിദിന ധ്യാന ശുശ്രുഷകള്‍ സമാപിക്കും.

പ്രീസ്റ്റ് ഇന്‍ ചാര്‍ജ്ജ് ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല കുമ്പസാര ശുശ്രുഷക്കു നേതൃത്വം വഹിക്കും. പള്ളിക്കമ്മിറ്റി ഏവരെയും സ്‌നേഹപൂര്‍വ്വം ഈ അനുഗ്രഹീത ശുശ്രുഷയിലേക്കു സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സാംസണ്‍: 07462921022, മെല്‍വിന്‍: 07456281428, ജോസ് (ലൂട്ടന്‍): 07888754583

പള്ളിയുടെ വിലാസം:

ST. HILDA CATHOLIC CHURCH, 9 BREAKSPEAR, STEVENAGE, HERTS., SG2 9SQ.

Car Park( Free): Shephall Cetnre, Shephall Way, Stevenage, SG2 9SB ( 2 minute walk)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.