1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

ബ്രിട്ടനില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍ അടക്കമുള്ള ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു. ഇവര്‍ക്കെതിരെ ഭീകരനിയമപ്രകാരം കേസെടുത്തു.

കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. കാര്‍ഡിഫില്‍ അറസ്റ്റിലായ ഗുരുകാന്ത് ദേശായി എന്ന 28കാരനാണ് ഇന്ത്യന്‍ വംശജന്‍. ശേഷിക്കുന്നവര്‍ പാകിസ്ഥാനികളും ബംഗ്‌ളാദേശുകാരുമാണ്. ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് തകര്‍ക്കുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തെത്തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് ഇവര്‍ പിടിയിലായത്. ഒകേ്ടാബറിനും ഡിസംബറിനുമിടയില്‍ ഭീകരാക്രമണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് വെളിപ്പെടുത്തി. സ്‌ഫോടനങ്ങള്‍, സ്‌ഫോടന സ്വഭാവമുള്ള ആക്രമണങ്ങള്‍, സ്വത്ത് നശിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ ലകഷ്യമിട്ടിരുന്നതെന്നും പൊലീസ് വ്യകതമാക്കി.

കാര്‍ഡിഫില്‍നിന്ന് ഗുരുകാന്ത് ദേശായി (28) യെ കൂടാതെ, ഒമര്‍ ഷെരീഫ് ലത്തീഫ് (26), അബ്ദുള്‍ മാലിക് മിയ (24), ലണ്ടനില്‍ പിടിയിലായ മുഹമ്മദ് മൊക് സുദാര്‍ റഝാന്‍ ചൗധരി (20), ഷാ മുഹമ്മദ് ലുത്ത്ഫാര്‍ റഝാന്‍ (28), സ്‌റ്റോക്ക് ഓണ്‍ ട്രെന്റ് മേഖലയില്‍ പിടിയിലായ നസാം ഹുസൈന്‍ (25), ഉസ്മാന്‍ ഖാന്‍ (19), മൊഹിബുര്‍ റഝാന്‍ (26), അബുള്‍ ബോഷര്‍ മുഹമ്മദ് ഷാജഹാന്‍ (26) എന്നിവരാണ് പ്രതികള്‍.

ഡിസംബര്‍ 20ന് ഇംഗ്‌ളണ്ട്, വെയില്‍സ് മേഖലകളില്‍ നടത്തിയ തിരിച്ചിലിനിടെ 12 പേരെയാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇതില്‍ മൂന്നുപേരെ കേസെടുക്കാതെ വിട്ടയച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.