1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 24, 2011

എഡിറ്റോറിയല്‍

യഥാര്‍ത്ഥ  മാധ്യമ  ധര്‍മം  എന്താണ്  എന്നതിനെക്കുറിച്ചുള്ള  ചര്‍ച്ചകള്‍  നാം പലവട്ടം  നടത്തിക്കഴിഞ്ഞതാണ് .വായനക്കാരന്റെ  താലപര്യങ്ങള്‍ക്ക്  മുന്‍‌തൂക്കം  കൊടുത്തുകൊണ്ട്  അവര്‍ക്ക്  തികച്ചും  ആവശ്യമായ  കാര്യങ്ങള്‍  പകര്‍ന്നു  നല്‍കുക  എന്നതായിരിക്കണം  യഥാര്‍ത്ഥ  മാധ്യമ  ധര്‍മം. ഈ  ധര്‍മം  നടപ്പിലാക്കാന്‍  പത്ര   പ്രവര്‍ത്തനത്തിലെ  ഡിഗ്രിക്കോ  ഡിപ്ലോമയ്ക്കോ   ഉപരി  സാമാന്യബുദ്ധി  മാത്രം  മതിയെന്നാണ്  ഞങ്ങളുടെ  വിശ്വാസം  .ആ  നിലപാടിന്  യു  കെ  മലയാളികള്‍  നല്‍കിയ  അംഗീകാരമായാണ്  പ്രചാരത്തില്‍  രണ്ടാം  സ്ഥാനത്തേക്കുള്ള  എന്‍  ആര്‍  ഐ  മലയാളിയുടെ  വളര്‍ച്ചയെ  ഞങ്ങള്‍  കാണുന്നത് .

മാധ്യമ  കുപ്രസിദ്ധിയിലൂടെ   പണം  സമ്പാദിക്കുന്നവരുടെ   എണ്ണം  അനുദിനം  കൂടിക്കൊണ്ടിരിക്കുന്ന  സമയമാണിത് . വ്യക്തിഹത്യ്ക്കോ  കുന്നായ്മക്കോ  ഉപരി  മൂല്യമുള്ള  വാര്‍ത്തകളാണ്  ഭൂരിപക്ഷം  വായനക്കാരും  ഇഷ്ട്ടപ്പെടുന്നത്  എന്ന  സത്യം  വിസ്മരിച്ചുകൊണ്ടാണ്    ഇത്തരക്കാര്‍  അരങ്ങു  വാഴുന്നത് .എങ്ങിനെയും  കുപ്രസിദ്ധി  നേടാനുള്ള  ഈ  പരക്കം  പാച്ചിലിനിടയില്‍  ഇവര്‍  ബലിയാടാക്കുന്നത്  യു  കെ  യിലെ  ഓരോ  മലയാളിയെയുമാണ് .അവരുടെ  അന്തസും   ആത്മാഭിമാനവുമാണ്  കോട്ടയത്തെ  അന്തിപ്പത്ര എഡിറ്ററുടെ പേനത്തുമ്പില്‍  നിര്‍വചിക്കപ്പെടുന്നത് .

നന്ദകുമാറിന്   പഠിക്കുന്ന  ബ്രിട്ടീഷ്‌  മലയാളി  എഡിറ്ററെക്കുറിച്ചാണ്  ഇവിടെ  പറഞ്ഞു  വരുന്നത് .സ്വന്തം  പ്രസ്ഥാനത്തിന്റെ  പിതൃത്വം  ഏറ്റെടുക്കാതെ വീട്ടിലെ  റബര്‍  വെട്ടുകാരന്റെ  പേരില്‍  വെബ്‌  സൈറ്റ്  ഉണ്ടാക്കിയാണ്   അദ്ദേഹം  ഈ  കോപ്രായങ്ങള്‍  കാട്ടിക്കൂട്ടുന്നത് .തന്റെ  പത്രത്തിലെ  വാര്‍ത്തയ്ക്കു,  ഇല്ലാത്ത  വായനകാരുടെ പേരില്‍  സാങ്കല്പിക  മറുപടി  പ്രസിദ്ധീകരിച്ചുകൊണ്ടാണ്   അദ്ദേഹം  തന്റെ  കലാപരിപാടി  തുടങ്ങിയത് .

പിന്നീടങ്ങോട്ട്  വ്യക്തിഹത്യകളുടെ  ഒരു  പരമ്പര  തന്നെ  ആയിരുന്നു  അദ്ദേഹത്തിന്റെ  പത്രത്തില്‍ . യു  കെയില്‍  വിവിധ  മേഖലകളില്‍  ഉള്ള  മലയാളികളെ  തിരഞ്ഞു  പിടിച്ചു ആരോപണങ്ങള്‍  കെട്ടിച്ചമച്ച്‌  അദ്ദേഹത്തിന്റെ  പത്രത്തില്‍  പ്രസിദ്ധീകരിച്ചു.തനിക്കെതിരെ  ശബ്ദം  ഉയര്‍ത്തുന്നവരുടെ, നാട്ടിലെ  ബന്ധുക്കളെ  പോലും  ഇയാള്‍  വെറുതെ  വിട്ടില്ല .സഭയും  വിശ്വാസികളെയും  അധിക്ഷേപിക്കുന്നത്  സ്ഥിരം  തൊഴിലാക്കിയ  അദ്ദേഹം  ഒരു  ദിവസം  ക്രിസ്തുവിന്റെ  അപകീര്‍ത്തിപ്പെടുത്തുന്ന   ചിത്രവും  പ്രസിദ്ധീകരിച്ചു .തന്റെ പത്രത്തിലെ  വാര്‍ത്തകള്‍ എഡിറ്റോറിയല്‍ ബോര്‍ഡിലെ മൂന്നു പേരുടെ അംഗീകാരത്തോടെ മാത്രമേ പോസ്റ്റ്‌ ചെയ്യൂ എന്ന് അദ്ദേഹം  തന്നെ  വ്യക്തമാക്കിയ  സാഹചര്യത്തില്‍  മേല്‍പ്പറഞ്ഞ  ചിത്രം മാധ്യമ  കുപ്രസിധിക്ക്  വേണ്ടി  മനപൂര്‍വം  പ്രസിദ്ധീകരിച്ചതാണെന്ന   സംശയം  ബലപ്പെടുകയാണ് .

ബ്രിട്ടിഷ്   നന്ദകുമാറിന്റെ  ഈ  തറവേലകള്‍   കണ്ടു  മടുത്തപ്പോഴാണ്   യു  കെയില്‍  എന്‍ ആര്‍ ഐ   മലയാളി  അടക്കമുള്ള  ഓണ്‍ലൈന്‍  പത്രങ്ങള്‍  രൂപം  കൊണ്ടത്‌ .ഇവയുടെ  വളര്‍ച്ചയെ  തടയിടാന്‍  അദ്ദേഹം  കണ്ടെത്തിയ  വഴി  ശിക്ഷ്യന്റെ   പേരില്‍  മറ്റൊരു    സൈറ്റ്  കൂടി  തുടങ്ങുക എന്നതായിരുന്നു. ഒരേ  വാര്‍ത്ത  തന്നെ  രണ്ടു  തരത്തില്‍  പ്രസിദ്ധീകരിച്ച്  വായനക്കാരെയും, രണ്ടു  സൈറ്റിനും  പരസ്യം  മേടിച്ച്   മലയാളി  ബിസിനസുകാരെയും  വഞ്ചിക്കുകയാണ്  ഇയാള്‍ ചെയ്തു  കൊണ്ടിരിക്കുന്നത്.ഈ ചതിക്ക് കൂട്ട് നില്‍ക്കാന്‍  യു കെയില്‍ അദ്ദേഹത്തിന്  ഒരുകൂട്ടം അനുചരന്‍മാരും ഉണ്ടെന്നതാണ് നടുക്കുന്ന സത്യം.അടുത്ത  കാലത്ത് പൊളിഞ്ഞ  ലിങ്ക്  എയര്‍  ട്രാവല്‍  എജെന്സിയെക്കുറിച്ച്   രണ്ടു  തരത്തിലുള്ള
വാര്‍ത്തകള്‍  രണ്ടു  സൈറ്റുകളിലും  പ്രസിദ്ധീകരിച്ചത്  ഈ  കൊടും  ചതിയുടെ  തെളിവാണ് .

ഈ ചതിയുടെ ഏറ്റവും ഒടുവിലത്തെ ഇര സെന്റ്‌  മേരിസ്  എജെന്സി  ഉടമ  സാബു  കുര്യന്‍ ആണ് . വിവാദ മഞ്ഞപ്പത്രത്തിനു ഏഴായിരം   പൌണ്ടോളം  പരസ്യം  നല്‍കിയ സാബുവിനെ  ബ്ലാക്ക്   മെയില്‍  ചെയ്യാനാണ്  അദ്ദേഹം  ഇപ്പോള്‍  ശ്രമിക്കുന്നത് .മൂന്നു  വര്‍ഷങ്ങള്‍ക്കു  മുന്‍പ് ലഭിച്ചതെന്നു  പറയപ്പെടുന്ന  ഒരു  ഇമെയിലിന്റെ  പേരിലാണ്  ഇയാള്‍  സാബുവിനെതിരെ ഭീഷണി ഉയര്‍ത്തുന്നത് .കഴിഞ്ഞ  മൂന്നുവര്‍ഷവും  പത്രത്തില്‍  പ്രസിദ്ധീകരിക്കുകയോ പോലീസിനു  കൈമാറുകയോ  ചെയ്യാതെ  പൂഴ്ത്തി  വച്ച  ഇമെയില്‍   ഇപ്പോള്‍  പുറത്തു  കൊണ്ട്  വരാന്‍  ശ്രമിക്കുന്നതിന്റെ  ലക്‌ഷ്യം  വ്യക്തി   വൈരാഗ്യം  മാത്രമാണെന്ന്  പകല്‍  പോലെ വ്യക്തമാണ്.സാബു  കുര്യന്‍  മറ്റൊരു  മാധ്യമത്തിന്  പരസ്യം  നല്കിയതും  ബ്രിട്ടനിലേക്ക്   വരാന്‍  മഞ്ഞപ്പത്ര എഡിറ്റര്‍ക്ക്  വിമാന  ടിക്കറ്റ്  എടുത്തു  കൊടുക്കണമെന്നുള്ള
ആവശ്യം  സാബു നിരാകരിച്ചതുമാണ്    പത്ര  മുതലാളിയെ  ചൊടിപ്പിച്ചതെന്ന്   അദ്ദേഹത്തിന്റേതായി  പുറത്തു  വന്ന ഇമെയിലുകള്‍ വ്യക്തമാക്കുന്നു .

ഇതിനെല്ലാം  പുറമേ  സാബുവിന്  അനുകൂലമായി  തന്റെ  ബിനാമി  പത്രത്തില്‍  വാര്‍ത്ത  പ്രസിദ്ധീകരിച്ച്  അദ്ദേഹത്തെ  വീണ്ടും  കബളിപ്പിക്കുകയാണ്  ഇയാള്‍  ചെയ്യുന്നത് . സാബുവിനെക്കുറിച്ച്‌  തന്റെ  പത്രത്തില്‍  വന്ന  വാര്‍ത്തയിലെ  വരികള്‍ക്കിടയില്‍  ഉള്ള  കാര്യങ്ങള്‍  ബിനാമി  പത്രത്തിലൂടെ  വിശദീകരിച്ച്  അദ്ദേഹത്തെ  വീണ്ടും  നാണം  കെടുത്താനാണ്  എഡിറ്റര്‍  ശ്രമിക്കുന്നത് .വൈകിയെങ്കിലും  ഈ  സത്യം  സാബു  കുര്യന്‍   മനസിലാക്കുമെന്ന്  ഞങ്ങള്‍  കരുതുന്നു .

ഇനിയെങ്കിലും  ഈ  ബ്ലാക്ക്  മെയ് ലിംഗ്   ജീര്‍ണലിസം  മതിയാക്കി  യഥാര്‍ത്ഥ  മാധ്യമ  മത്സരത്തിനു   തയ്യാറാവാന്‍  ബ്രിട്ടീഷ്‌  നന്ദകുമാറിനോട്  ഞങ്ങള്‍  ആഹ്വാനം  ചെയ്യുന്നു .അതേസമയം  ഈ  നാടകങ്ങളെല്ലാം മാധ്യമ  കുപ്രസിദ്ധിക്ക്   വേണ്ടിയുള്ള  തന്ത്രങ്ങള്‍  ആയി മാത്രമേ ഞങ്ങള്‍  കാണുന്നുള്ളൂ. സഭയ്ക്കും ,ക്രിസ്തുവിനും ,അനേകം  വ്യക്തികള്‍ക്കും ,സംഘടനകള്‍ക്കും ,ലിങ്ക്  എയര്‍  ഉടമ  അടക്കമുള്ള  അനേകം  ബിസിനസുകാര്‍ക്കുമോപ്പം   സാബു  കുര്യന്റെ  പേരു  കൂടി  ചേരുന്നുവെന്നു  മാത്രം. മാധ്യമ  കുപ്രസിദ്ധിക്ക്   വേണ്ടി  ബ്രിട്ടിഷ്  നന്ദകുമാര്‍  ബലിയാടാക്കിയ ആളുകളുടെ  കൂട്ടത്തിലേക്ക്  സാബു  കുര്യനും .അടുത്ത  നറുക്ക്  ആര്‍ക്കാണ്  ? ….കാത്തിരുന്നു  കാണാം  !

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.