1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2019

സജീഷ് ടോം (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയാ കോര്‍ഡിനേറ്റര്‍): നാളെ, ശനിയാഴ്ച സൗത്ത് യോര്‍ക് ഷെയറിലെ റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകത്തില്‍ അരങ്ങേറുന്ന കേരള പൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി സംഘാടകര്‍ അറിയിക്കുന്നു. രാവിലെ 10ന് ഉദ്ഘാടന സമ്മേളത്തോടെ പരിപാടികള്‍ ആരംഭിക്കും. വള്ളംകളി കാണുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ആയിരങ്ങളെ വരവേല്‍ക്കാന്‍ അതി മനോഹരമായ മാന്‍വേഴ്‌സ് തടാകവും പരിസരങ്ങളും പൂര്‍ണ്ണ തോതില്‍ സജ്ജമായിക്കഴിഞ്ഞു. ഇന്‍ഡ്യന്‍ ടൂറിസം വകുപ്പിന്റെയും കേരളാ ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘യുക്മ കേരളപൂരം’ വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളി വേദിയില്‍ മുന്നൂറ് വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകര്‍ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയില്‍ പങ്കെടുക്കുന്ന വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു.

കേരളത്തിന്റെ സാംസ്‌കാരിക തനിമയില്‍ അരങ്ങേറുന്ന മെഗാതിരുവാതിര കേരളാപൂരം വള്ളംകളി കാര്‍ണിവലിന്റെ ഏറ്റവും ആകര്‍ഷണീയമായ ഒരു സാംസ്‌കാരിക പരിപാടിയായിരിക്കും. മെഗാതിരുവാതിരയില്‍ പങ്കെടുക്കുന്ന എല്ലാവരും പന്ത്രണ്ട് മണിയോടെ മാന്‍വേഴ്‌സ് തടാകത്തിന് സമീപമുള്ള പുല്‍ത്തകിടിയില്‍ അണിനിരക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

24 ടീമുകള്‍ക്കാണ് ഈ വര്‍ഷം കേരളാപൂരം വള്ളംകളിയില്‍ പങ്കെടുക്കുവാന്‍ അവസാനം ഉണ്ടായിരിക്കുന്നത്. പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം കൂടുതല്‍ ഹീറ്റ്‌സുകളില്‍ മത്സരിച്ചു മികവുതെളിയിക്കുവാന്‍ അവസരം ഒരുക്കുന്നതിനുവേണ്ടിയാണ് ടീമുകളുടെ എണ്ണം നിജപ്പെടുത്തിയിരിക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കേരളപൂരം വള്ളംകളിയുടെ മുഖ്യ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

അയ്യായിരത്തിലധികം വള്ളംകളി പ്രേമികള്‍ കുടുംബസമേതം എത്തിച്ചേരുന്ന കേരളാപൂരം 2019, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു ദിവസം മുഴുവന്‍ ആസ്വദിക്കാവുന്ന നിരവധി പരിപാടികളാല്‍ ആകര്‍ഷകമായിരിക്കും എന്നതില്‍ സംശയമില്ല. V4 U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേള, നൃത്തനൃത്യങ്ങള്‍, തുടങ്ങി വിവിധ സ്റ്റേജ് പ്രോഗ്രാമുകള്‍, കുട്ടികള്‍ക്ക് ചെറിയ ബോട്ടുകളില്‍ സൗജന്യമായി തുഴയാനുള്ള സൗകര്യം, വിവിധ ഫുഡ് സ്റ്റാളുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

മെഗാ തിരുവാതിരയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യം വന്നാല്‍ കോര്‍ഡിനേറ്റര്‍മാരായ നാഷണല്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ (07828424575), നാഷണല്‍ ജോയിന്റ് സെക്രട്ടറി സെലിന സജീവ് (07507519459) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
കേരളാപൂരം വള്ളംകളിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക്

07960357679 (മനോജ്കുമാര്‍ പിള്ള),
07985641921 (അലക്‌സ് വര്‍ഗീസ്),
07702862186 (അഡ്വ.എബി സെബാസ്റ്റ്യന്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

2000 ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുംവിധം എല്ലാ സജ്ജീകരങ്ങളും തയ്യാര്‍ ചെയ്തിട്ടുണ്ട്. കേരളാപൂരം നഗറിലേക്ക് താഴെക്കൊടുത്തിരിക്കുന്ന പോസ്റ്റ് കോഡില്‍ എത്തിച്ചേരുമ്പോള്‍ നിര്‍ദ്ദേശങ്ങളുമായി നിങ്ങളെ എതിരേല്‍ക്കുവാന്‍ സംഘാടകര്‍ തയ്യാറായിരിക്കും.

Venue Address:
Manvers Lake, Station Road,
WathuponDearne, Rotherham,
South Yorkshire S63 7DG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.