1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2010

ദേവലാല്‍

ബാത്ത്: ബാത്ത് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് കരോളും ക്രിസ്മസ് ആഘോഷവും നവ്യാനുഭവമായി. സിനിമാതാരം പ്രിയലാല്‍ , യുക്മപ്രസിഡന്റ് വര്‍ഗീസ് ജോണ്‍ ഫാ. അലന്‍ ബെയ്ന്‍,എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുത്തു.

ബിഎംസി നേതാക്കളായ ഡെന്നി, ബാബു ഡാനിയേല്‍ എന്നിവര്‍ ഭദ്രദീപം കൊളുത്തി. രണ്ടു മണിക്കൂര്‍ നീണ്ട കലാപരിപാടികളില്‍ പ്രിയ ലാലും സജീവമായതോടെ ആവേശം ഇരട്ടിയായി. നവ ഗായകന്‍ ജെയ്‌സണ്‍ പീറ്റര്‍ ഒരുക്കിയ സംഗീത സന്ധ്യ ആഘോഷത്തില്‍ വേറിട്ടു നിന്നു.കുട്ടികളുടെ നേറ്റിവിറ്റി, ഡാന്‍സ്, ഫാന്‍സി ഡ്രസ്സ്, സ്‌കിറ്റുകള്‍ എന്നിവ ഒന്നിനുപുറകെ ഒന്നായി വേദിയിലെത്തി. മ്യൂസിക്കല്‍ ഡ്രാമ, മോഡേണ്‍ യുഗത്തിലെ കാലന്‍, ഏദന്‍ തോട്ടം എന്നീ നാടകങ്ങള്‍ അത്യുജ്വലമായി, ബാബു, ബിനു ഡോഫിത ബിനു, ഓമന ബാബു, ഷിജി ഡേവിസ് എന്നിവര്‍ ചേര്‍ന്നാണ് നാടകങ്ങള്‍ അരങ്ങിലെത്തിച്ചത്. ആഘോഷം സമരണീയമാക്കിയതിന് ബിഎംസി വൈസ് പ്രസിഡന്റ് വിന്‍സന്റ് പാറശേരിയില്‍ നന്ദി അറിയിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.