1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

അപ്പച്ചന്‍ കണ്ണഞ്ചിറ

വലിയ നോയമ്പിനു മുന്നോടിയായുള്ള ഒരുക്കത്തിന്റെ ഭാഗമായി മൂന്നു നോയമ്പും പ്രാര്‍ഥനകളും പ്രസ്റ്റനില്‍ നടത്തപ്പെടുന്നു. ജോനാ പ്രവാചകന്‍ മത്സ്യത്തിന്റെ ഉള്ളില്‍ മൂന്നു ദിനവും രാവും കഴിഞ്ഞതിന്റെ അനുഭവം ആണ് ഈ നോയമ്പിലൂടെ അനുസ്മരിക്കുന്നത്‌ ( ജോനാ 1 : 17 ).
മൂന്ന് ദിവസങ്ങളിലും ആരാധനയും , ജപമാല സമര്‍പ്പണവും , വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.
14 നു ഹോളി ഫാമിലി ( ഇന്ഗോള്‍) മദര്‍ തെരേസ്സ കുടുംബ യുനിട്ടുകളും 15 നു മരിയ ഗോരേത്തി , സെന്റ്‌ മേരി , അല്‍ഫോന്‍സാ കുടുംബ യുനിട്ടുകളും നേതൃത്വം വഹിക്കും.

സമാപന ദിനമായ 16 ന് ( ബുധന്‍) സെന്റ്‌ ജോര്‍ജസ്. സെന്റ്‌ തോമസ്‌( പ്ലഞ്ചിങ്ങ്ടന്‍ ) എന്നീ കുടുംബ യൂണിറ്റുകള്‍ പ്രാര്‍ത്ഥന നയിക്കും.വിശ്വാസ പാരമ്പര്യത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഈ നോയമ്പിലും ശുശ്രൂഷകളിലും പങ്കുചേര്‍ന്നു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. മാത്യു ചൂരപൊയികയില്‍ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
contact : tel. 0044 1772 286424, Mob: 0044 777 2026235

address ;St Joseph\’s Presbytery
Caroline Street
PR1 5UY Preston UK

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.