1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2011


യങ് സ്റ്റാര്‍ പൃഥ്വിരാജിന്റെ ഡ്രീംപ്രൊജക്ടായ ഉറുമി യു കെയിലെ തിയറ്ററുകളില്‍ റിലീസ് ചെയ്തു. പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിലെ ഏറ്റവും പണച്ചെലവേറിയ ചിത്രമെന്ന വിശേഷണവുമായെത്തുന്ന ഉറുമി വന്‍പ്രതീക്ഷകളോടെയാണ് താരത്തിന്റെ ആരാധകര്‍ വരവേല്‍ക്കുന്നത്. P J Entertainments ആണ് യു കെയിലെ ഉറുമിയുടെ വിതരണക്കാര്‍ .പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് ഉറുമി കൂടുതല്‍ സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു.തീയറ്ററുകളുടെ വിവരം വാര്‍ത്തയുടെ അവസാനം കൊടുത്തിട്ടുണ്ട്‌

പതിനഞ്ചാം നൂറ്റാണ്ടില്‍ വാസ്‌കോഡ ഗാമയുടെ കേരള സന്ദര്‍ശനവേളയാണ് ഉറുമിയുടെ പശ്ചാത്തലം. എന്നാല്‍ ആരും പ്രതീക്ഷിയ്ക്കാത്ത ഒരുട്രീറ്റ്‌മെന്റാണ് തിരക്കഥയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ ഒളിപ്പിച്ചുവെച്ചിരിയ്ക്കുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പ്രണയത്തിനും പ്രാധാന്യമുണ്ട്..

ഫാന്റസിയും ചരിത്രവും ഒരുമിയ്ക്കുന്ന ഉറുമിയുടെ സംവിധായകന്‍ ഇന്ത്യയിലെ നമ്പര്‍വണ്‍ ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ്. പ്രിവ്യൂ റിപ്പോര്‍ട്ടുകളനുസരിച്ച് മോളിവുഡ് ഇതുവരെ അനുഭവിയ്ക്കാത്ത ഒരു വിഷ്വല്‍ ട്രീറ്റ്‌മെന്റാണ് ഉറുമിയെന്നാണ് സൂചനകള്‍.

20 കോടി രൂപ മുടക്കി നിര്‍മ്മിച്ച ചിത്രത്തിന്റെ നിര്‍മാണത്തില്‍ പൃഥ്വിരാജും സന്തോഷ് ശിവനും അടക്കമുള്ളവര്‍ ഭാഗഭാക്കാണ്. വൈഡ് റിലീസിങില്‍ മലയാള സിനിമകള്‍ പുതിയ ഉയരങ്ങള്‍ തേടുമ്പോള്‍ 70 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത് പുതിയൊരു വിപണനതന്ത്രമാണ് ചിത്രത്തിന്റെ അണിയറക്കാര്‍ ആവിഷ്‌ക്കരിച്ചിരിയ്ക്കുന്നത്.

പ്രഭുദേവ, ജെനീലിയ, തബു, വിദ്യാ ബാലന്‍, ആര്യ എന്നിങ്ങനെ വന്‍താരനിര അണിനിരക്കുന്ന സിനിമ അധികം വൈകാതെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും റിലീസ് ചെയ്യും.

SHOW TIMINGS

London BOLEYN CINEMA EAST HAM 7-11 Barking Rd, East Ham, London, E6 1PW Tue 12th April @ 4pm, 7pm, 10pm | Wed 13th April @ 4pm, 7pm, 10pm

Liverpool SHOWCASE CINEMAS LIVERPOOL 340 East Lancashire Road, Norris Green, Liverpool, L11 9YJ Saturday 16th April @ 1pm, 4pm, 7pm, 10pm

Coventry SHOWCASE CINEMAS COVENTRY Gielgud Way, Walsgrave, Coventry, CV2 2SZ On Saturday 16th April @ 1pm. 4pm, 7pm, 10pm

Norwich HOLLYWOOD CINEMAS NORWICH Anglia Square, Norwich, Norfolk NR3 1DZ On Saturday 16th April @ 6pm

Manchester SHOWCASE CINEMAS MANCHESTER Hyde Road, Belle Vue, Manchester, M12 5AL Sunday 17th Apr @ 12pm, 3pm, 6pm & 9pm

Bristol SHOWCASE CINEMAS BRISTOL Avon Meads, St Phillips Causeway, Bristol, BS2 0SP Sunday 17th Apr @ 12pm, 3pm, 6pm & 9pm

For ticket bookings please call 020 3393 3373. More information visit www.pjentertainments.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.