1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ബെന്നി ജോസ്‌

കേരള ക്ലബ്ബ്‌ നനീറ്റന്‍ ക്രിസ്‌തുമസ്സ്‌ പുതുവല്‍സരാഘോഷങ്ങള്‍ പ്രൗഢഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചു.

ക്ലബ്ബ്‌ സെക്രട്ടറി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ബിജി എബ്രഹാം പുതുവല്‍സര സന്ദേശം നല്‍കി. സോന,എയ്‌മി, സ്‌നേഹ, ജുവല്‍ജോസ്‌, ഇവാഞ്ചലിന്‍ ജോസ്‌, റേച്ചല്‍, ആല്‍ഫി ടോണി, അലീന ടോണി, ആന്‍സിയ, ലിയ, സ്‌റ്റീവ്‌, സജീവ്‌ തുടങ്ങിയവരുടെ നൃത്തപ്രകടനം ആഘോഷങ്ങള്‍ കൂടുതല്‍ വര്‍ണ്ണാഭമാക്കി.

ഷിന്റോ, കുരുവിള, ലിന്റ തുടങ്ങിയവരുടെ ഗംഭീര സംഗീതനിശയ്‌ക്കൊപ്പം സെന്‍സ്‌, ബീന കൈതവേലില്‍ അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ്‌ സദസ്സിന്റെ മുക്തകണ്‌ഠ പ്രശംസപിടിച്ചുപറ്റി. പ്രസ്‌തുത പ്രകടനത്തിലെ സൈക്കിള്‍ സഞ്ചാരിയെ കാണികള്‍ ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.

പുതുവല്‍സരത്തെ വരവേറ്റ്‌ നടത്തിയ കരിമരുന്ന്‌ പ്രകടനം ആഘോഷങ്ങളെ കൂടുതല്‍ വര്‍ണ്ണാഭമാക്കി സമാപനം കുറിച്ചു. ക്രിസ്‌തുമസ്സ്‌ നറുക്കെടുപ്പില്‍ അറുപതില്‍പരം ആളുകള്‍ സമ്മാനം നേടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.