1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2011

ന്യൂദല്‍ഹി: അനധികൃതമായി വിദേശകറന്‍സികള്‍ സൂക്ഷിച്ചതിന് ദല്‍ഹി എയര്‍പോര്‍ട്ടില്‍ പിടിയിലായ പാക് ഗായകന്‍ റാഹത്ത് ഫെച്ച് അലി ഖാന് 15 ലക്ഷം രൂപ പിഴ. കംസ്റ്റസ് ആക്ട് പ്രകാരമാണ് പിഴ വിധിച്ചത്. ഇയാളില്‍ നിന്നും കസ്റ്റഡിയിലെടുത്ത കറന്‍സികളും, ഡോക്യൂമെന്റ്‌സും പിഴയടച്ചാല്‍ തിരിച്ചു നല്‍കും.

ഫെബ്രുവരി 13ന് രാത്രി ദല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ചാണ് റാഹത്ത് അലി ഖാനെ കസ്റ്റഡിയിലെടുത്തത്. കണക്കില്‍പ്പെടാതെ 1.24ലക്ഷം യു.എസ് ഡോളര്‍ കൈവശം വച്ചതിനാലായിരുന്നു ഇത്. അദ്ദേഹത്തിന്റെ മാനേജര്‍ ചിത്രേഷ് ശ്രീവാസ്തവയെയും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാസമയത്ത് വിദേശ കറന്‍സികള്‍ കയ്യിലുള്ള കാര്യം കംസ്റ്റംസ് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞിരുന്നില്ല.

പാക് സംഗീതചക്രവര്‍ത്തിയായി അറിയപ്പെടുന്ന ഉസ്താദ് നുസ്രത്ത് ഫത്തേഅലിഖാന്റെ അനന്തരവനാണ് ബോളിവുഡിലും പ്രശസ്തനായ റഹത്. ‘ഇഷ്‌കിയ’ എന്ന ചിത്രത്തിലെ ‘ദില്‍ തോ ബച്ചാ ഹെ’ എന്ന ഗാനത്തിലുടെ ഇക്കൊല്ലം ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.