1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2015

സ്വന്തം ലേഖകന്‍: പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന, പരിപാടി റദ്ദാക്കി. പാക്കിസ്ഥാനുമായി ഇന്ത്യയ്ക്ക് സാംസ്‌കാരിക സഹകരണമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ നടപടി. ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി.

ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും പരിപാടിയുടെ സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സംഗീത പരിപാടി റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് ശിവസേന നേതാവ് അറിയിച്ചു. ‘മറ്റുപരിപാടികള്‍ മുന്‍പ് നിശ്ചയിച്ചതുപോലെ നടക്കും, എന്നാല്‍ ഗുലാം അലി പാടില്ല. ബുധനാഴ്ച വൈകീട്ട് ഉദ്ധവ്താക്കറെയും സംഘാടകരും തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം’ ശിവസേന നേതാവ് അക്ഷയ് ബര്‍ദാപുര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് സംഘാടകര്‍ക്കും ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. മുംബൈയിലെ പ്രസിദ്ധമായ ഷണ്‍മുഖാനന്ദ ഓഡിറ്റോറിയത്തിലാണ് ഗുലാം അലിയുടെ ഗസല്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. നിരവധി ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലിക്ക് ഇന്ത്യയില്‍ ധാരാളം ആരാധകരുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.