1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2018

Alex Varghese (ലിവര്‍പൂള്‍): ലിവര്‍പൂള്‍ സെന്റ്.ബേസില്‍ മലങ്കര കത്തോലിക്കാ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാളും മലങ്കര കത്തോലിക്കാ സഭയുടെ സൂന്നഹദോസ് സെക്രട്ടറിയും തിരുവല്ല അതിരൂപതയുടെ അദ്ധ്യക്ഷനുമായ അഭിവന്ദ്യ തോമസ് മാര്‍ കൂറീലോസ് തിരുമേനിക്ക് സ്വീകരണവും സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച രാവിലെ നടത്തപ്പെടുന്നു. ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന തിരുന്നാള്‍ കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിക്കുന്നതാണ്. വി.കുര്‍ബ്ബാനയ്ക്കു ശേഷം ദേവാലയത്തിന് ചുറ്റും പ്രദക്ഷിണവും തുടര്‍ന്ന് നേര്‍ച്ചവിളമ്പും നടത്തപ്പെടുന്നു. നാട്ടിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള ചാരിറ്റി ഫണ്ടും അഭിവന്ദ്യ പിതാവിന് കൈമാറുന്നതാണ്.

തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് ചാപ്ലയിന്‍ റവ.ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, സെക്രട്ടറി സാജു, ട്രഷറര്‍ ജോസ് ദാനിയേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.

ദേവാലയത്തിന്റെ വിലാസം:

Our Lady Queen Of Peace Church,
Litherland,
L21 0EQ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.