1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2018

മാത്യു ജോസഫ് (ന്യൂകാസില്‍): കേരളത്തിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ നേതൃത്വത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള എക്ക്യുമെനിക്കല്‍ ക്രിസ്മസ് കരോള്‍ സംഗീതസന്ധ്യ ഈ വര്‍ഷം ജനുവരി 19, ശനിയാഴ്ച വൈകുന്നേരം 5.00 ന്യൂകാസില്‍ സെ. തോമസ് ന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍വെച്ച് ശിഷ്ടവ്യക്തികളുടെ മഹനീയ സാന്നിധ്യത്തില്‍ തുടക്കമാകുന്ന ചടങ്ങില്‍ ആംഗ്ലിക്കന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പോള്‍ബട്ട്‌ലെര്‍ (ദര്‍ഹംരൂപത) മുഖ്യാതിഥിയാകും. ക്രൈസ്തവ വിശ്വാസവും പൈതൃകവും മുറുകെപിടിച്ചുകൊണ്ടു, തങ്ങള്‍ക്കു കിട്ടിയ വിശ്വാസ്സദീപത്തെ വരുംതലമുറയ്ക്ക്‌കൈമാറാനും അതനുസരിച്ച് ജീവിക്കാനും വെമ്പുന്ന മലയാളി ക്രൈസ്തവര്‍, സ്‌നേഹത്തിന്റെ ക്രിസ്മസ്സന്ദേശം സഹോദരങ്ങള്‍ക്ക്‌കൈമാറാനുള്ള എളിയ സംരംഭത്തില്‍ കത്തോലിക്ക, ഓര്‍ത്തഡോക്ള്‍സ്, ജാക്കോബൈറ്റ്, മാര്‌ത്തോമസഭകളുടെസാന്നിധ്യംകൊണ്ട്‌സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക ശ്രേഷ്ഠന്മാരും മറ്റു വിശിഷ്ട അഥിതികളും സാക്ഷ്യംവഹിക്കുന്ന ചടങ്ങില്‍ നോര്ത്ത്ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടികൊണ്ട്, കരോള്‍ ആഘോഷത്തില്‍നിന്നും കിട്ടുന്ന വരുമാനം സമൂഹത്തിലെ അശരണരായവര്‍ക്കു കൈത്താങ്ങാകാന്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. ക്രിസ്തീയ സ്‌നേഹത്തിന്റെ ചൈതന്യംമറ്റുള്ളവരില്‍ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാനവിഭാഗങ്ങളില്‍നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതൊരു വലിയ തുടക്കത്തിന്റെ ചെറിയ ആരംഭമാകെട്ടെയെന്നു ഇതിന്റെ സംഘാടകര്‍ ആശിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07962200998

സംഗമവേദി:St. Thomas Indian Orthodox Church, Front tSreet, Blaydon, Newcastle upon Tyne. NE214RF.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.