1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2010

ചെലവുചുരുക്കലിന് വഴിയറിയാതെ വിഷമിക്കുന്ന ലോക്കല്‍ കൗണ്‍സിലുകള്‍ എഴുപതിനായിരത്തില്‍പ്പരം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് യൂണിയനുകള്‍ വ്യക്തമാക്കുന്നു.
മലയാളികളടക്കം നിരവധി ജീവനക്കാര്‍ക്ക്‌ ഇതു സംബന്ധിച്ച മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു.സോഷ്യല്‍ സര്‍വിസ് മേഖലയിലെ ഫണ്ടില്‍ കൂട്ടു കക്ഷി സര്‍ക്കാര്‍ വരുത്തിയ കുറവ് മൂലം നിരവധി  മലയാളി സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്കും ജോലി നഷ്ട്ടപ്പെടും.പുതുവര്‍ഷമാവുന്നതോടെ പുറത്താക്കപ്പെടുന്നവരുടെ എണ്ണം ഇനിയും ഉയരാമെന്നും യൂണിയനുകള്‍ പറയുന്നു.

സ്വമേധയാ പിരിഞ്ഞു പോകാനുള്ള നോട്ടീസാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.കൂടുതല്‍ കാലം സര്‍വിസ് ഉള്ളവര്‍ക്കായിരിക്കും ഈ നോട്ടിസ് പ്രകാരം സ്വയം പിരിഞ്ഞു പോകുന്നത് പ്രയോജനമാവുക.നഷ്ടപരിഹാരമായി നല്ലൊരു തുക ലഭിക്കും,ദീര്‍ഘകാലം പരിചയം ഉള്ളതിനാല്‍ ഉടന്‍ തന്നെ അടുത്ത ജോലി ലഭിക്കാനും സാധ്യതയുണ്ട്.എന്നാല്‍ തൊഴില്‍ മേഖലയിലെ മാന്ദ്യം നിമിത്തം ഈ ഓഫര്‍ എത്ര പേര്‍ സ്വീകരിക്കുമെന്ന് കണ്ടറിയണം.പത്തു വര്‍ഷത്തില്‍ താഴെ മാത്രം സര്‍വിസ് ഉള്ള ഒട്ടു മിക്ക മലയാളികള്‍ക്കും സ്വയം പിരിയല്‍ ലാഭകരമല്ല.കൌണ്‍സിലുകള്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഈ നോട്ടീസ് പ്രകാരം ആളുകള്‍ പിരിഞ്ഞു പോകുന്നില്ലെങ്കില്‍ നിര്‍ബന്ധിതമായി ജോലിയില്‍ നിന്നും പിരിച്ചു വിടും.

ഇംഗ്‌ളണ്ട്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ് എന്നിവിടങ്ങളിലായി 70ല്‍ പ്പരം കൗണ്‍സിലുകള്‍ തൊഴിലാളികള്‍ക്ക് പുറത്താക്കല്‍ മുന്നറിയിപ്പ് നല്കിയിട്ടുണ്ടെന്ന് ജിഎംബി യൂണിയന്‍ പറയുന്നു.
പുറത്താക്കലിനു മുന്‍ള്ള നിയമപരമായ 90 ദിന കൂടിയാലോചനയിലാണ് മിക്കയിടത്തും യൂണിയന്‍ നേതാക്കള്‍. ട്രാഫോര്‍ഡ്, പ്രെസ്റ്റണ്‍, വിറാള്‍, ചെഷയര്‍, കേംബ്രിഡ്ജ്, ഗ്‌ളൗസ്റ്റര്‍ ഷയര്‍ എന്നിവിടങ്ങളിലാണ് കടുത്ത പിരിച്ചുവിടല്‍ ഭീഷണി നിലനില്‍ക്കുന്നത്.ഈ വിഷമസന്ധിയില്‍ യൂണിയിനില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്നറിയാന്‍ ജീവനക്കാരുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ചകളിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.