1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2011


ലണ്ടന്‍: ലണ്ടനിലെ നഗ്‌നനൃത്തക്ലബുകള്‍ അടക്കുന്നതിനെതിരെ വികാരി രംഗത്ത്. ഇവിടെ പുതുതായി നഗ്‌നനൃത്ത ക്ലബുകളോ, സെക്‌സ് ഷോപ്പ് ക്ലബുകളോ അനുവദിക്കില്ലെന്ന് ലണ്ടന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ലണ്ടനിലെ സെന്റ് ലിയാനാര്‍ഡ് പള്ളി പോള്‍ ടെര്‍പ് രംഗത്ത് വന്നിരിക്കുന്നത്.

ലണ്ടനില്‍ നഗ്‌നനൃത്ത ക്ലബുകള്‍ക്ക് ലൈസന്‍സ് നല്‍കില്ല. നിലവിലുള്ള നാല് ക്ലബുകളുടെ ലൈസന്‍സ് റദ്ദാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് ലണ്ടന്‍ കൗണ്‍സില്‍ നടത്തിയത്.

ബി.ബി.സി കോമഡി രവില്‍ ടോം ഹോളാണ്ടര്‍ നടത്തുന്ന എന്ന പരിപാടിയിലൂടെയാണ് കൗണ്‍സിലിന്റെ തീരുമാനത്തെ പോള്‍ ടെര്‍പ് വിമര്‍ശിച്ചത്. കൗണ്‍സിലിന്റെ നടപടിയെ ‘നില്‍ പോളിസി’ എന്നാണ് ഇദ്ദേഹം വിശേഷിപ്പിച്ചത്. രാജ്യത്തെ 66% ജനങ്ങളും ഈ തീരുമാനം വേണ്ടെന്ന് ആവശ്യപ്പെട്ടിട്ടും കൗണ്‍സില്‍ ഇത് നടപ്പാക്കുകയാണെന്ന് വികാരി ആരോപിച്ചു.

ലഹരിക്കടിമപ്പെട്ടവരും, വേശ്യകളുമുള്‍പ്പെടെ 17 കുടുംബങ്ങള്‍ ഈ വികാരിയുട സംരക്ഷണത്തില്‍ കഴിയുന്നുണ്ട്. ‘ഇത് വളരെ നിരാശാജനകമായ തീരുമാനമാണ്. ഇത് രാജ്യത്ത് വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ കൂടുന്നതിനു കാരണമാകും. ഇത് ജനവികാരത്തിനെതിരെയുള്ള നടപടിയാണ്’- അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.