1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2010

താളം ഫാമിലി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ജനുവരി ഒന്നിന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇതേദിവസം താളം ഡ്രാമാ ക്ലബ് അവതരിപ്പിക്കുന്ന രണ്ടാമത് നാടകം ‘എ റിയല്‍ ഫ്രണ്ട്’ വേദിയില്‍ അരങ്ങേറും.

വൈകീട്ട് അഞ്ച് മണിയോടെ വെസ്റ്റ് ക്ലിഫ് സെന്റ് സേവ്യേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കും. കലാപരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാടകം അരങ്ങിലെത്തുകയെന്ന് പ്രസിഡണ്ട് ജോയി എബ്രഹാമും, സെക്രട്ടറി സാബു സെബാസ്റ്റിയനും വ്യക്തമാക്കി.

നാട്ടില്‍ അവധി ആഘോഷിക്കാനെത്തുന്ന പ്രവാസിയുടെ കഥയാണ് നാടകം പറയുന്നത്. ദേവസിക്കുട്ടി കല്ലൂക്കാരന്‍ നാടകത്തിന്റെ രചനയും, സംവിധാനവും നിര്‍വഹിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.