1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2011

ഡോര്‍സെറ്റ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവല്‍സരാഘോഷം ജനുവരി എട്ടിന്‌ നാലു മണിക്ക്‌ ബോണ്‍മൗത്ത്‌ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി തോമസ്‌ ഉദ്‌ഘാടനം ചെയ്യും. വൈസ്‌ പ്രസിഡന്റ്‌ ടെസ്സി പോള്‍ സ്വാഗതം പറയും. ഡോര്‍സെറ്റിലെ മലയാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അസോസിയേഷന്‍ പുറത്തിറക്കിയ ഡയറക്ടറിയുടെ പുതുക്കിയ പതിപ്പ്‌ യുക്‌മ പ്രസിഡന്റ്‌ വര്‍ഗീസ്‌ ജോണ്‍ പ്രകാശനം ചെയ്യും. യുക്‌മയുടെ റീജ്യണല്‍- നാഷണല്‍ മല്‍സരങ്ങളില്‍ വിജയികളായ കലാപ്രതിഭകള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വ്വഹിക്കും.

തൊടുപുഴ സ്വദേശിയും അസോസിയേഷന്‍ അംഗവുമായ ജോണ്‍ ജോസഫിന്റെയും മോളിയുടേയും മകനായ അശ്വിന്‍ എഴുതിയ റിനൗഡ്‌ എംപയേഴ്‌സ്‌ ഓഫ്‌ ദ വേള്‍ഡ്‌ എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. സര്‍വ്വകലാശാലതല പരീക്ഷകളില്‍ വിജയിച്ച മൂന്നു വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കും. അസോസിയേഷന്‍ നടത്തിയ കാരള്‍ പരിപാടിയിലൂടെ ലഭിച്ച തുകയുടെ ഒരു വിഹിതം പൂള്‍ ഹോസ്‌പിറ്റലിന്റെ ചാരിറ്റി വിഭാഗത്തിനു കൈമാറും.

ആഘോഷപരിപാടിയുടെ ഭാഗമായി മുതിര്‍ന്നവരുടെ ബൈബിള്‍ സ്‌കിറ്റ്‌, ഫ്യൂഷന്‍ ഡാന്‍സ്‌, സ്വരമഞ്‌ജരി, കോമഡി സ്‌കിറ്റ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ സമാപിക്കും.

അസോസിയേഷന്‍ സെക്രട്ടറി ഗിരീഷ്‌ കൈപ്പള്ളി, ട്രഷറര്‍ ലാലിച്ചന്‍, ജോയിന്റ്‌ സെക്രട്ടറി അന്‍ജോ ചെറിയാന്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ യുക്‌മ റീജ്യണല്‍ കമ്മിറ്റി അംഗം മനോജ്‌ പിള്ള, ഷിബു ഫെര്‍ണാണ്ടസ്‌, റെജി കൊഴുവനാല്‍, ശ്രീരാം, സന്തോഷ്‌ പോള്‍, മാത്യു വര്‍ഗീസ്‌, ജെസ്സി,അനിത എന്നിവര്‍ നേതൃത്വം നല്‍കും.

അസോസിയേഷന്റെ വിശിഷ്ടാതിഥികളായി പൂള്‍ ബൊറോ കൗണ്‍സില്‍ കമ്യൂണിറ്റി ലെയ്‌സണ്‍ ഓഫീസര്‍ ഡാനിയേല്‍ ബിഗ്‌സ്‌, പൂള്‍ ബറോ കൗണ്‍സിലര്‍ പീറ്റര്‍ ആദംസ്‌ എന്നിവരും മുഴുവന്‍ സമയവും പരിപാടിയില്‍ പങ്കെടുക്കുമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി തോമസ്‌, സെക്രട്ടറി ഗിരീഷ്‌ കൈപ്പള്ളി, യുക്‌മ റീജ്യണല്‍ കമ്മിറ്റി അംഗം മനോജ്‌ പിള്ള, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗം സന്തോഷ്‌ പോള്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.