1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2011

ഡോര്‍ബെറ്റ്‌ മലയാളി അസോസിയേഷന്റെ ക്രിസ്‌തുമസ്സ്‌ ന്യൂഇയര്‍ ആഘോഷം സമാപിച്ചു. ശനിയാഴ്‌ച വൈകുന്നേരം 4.30ന്‌ പ്രസിഡന്‍്‌ ഷാജി തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ടെസ്സി പോള്‍, സെക്രട്ടറി ഗിരീഷ്‌ കൈപ്പള്ളി, ട്രഷറര്‍ ലാലിച്ചന്‍ ജോര്‍ജ്ജ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ ജോണ്‍ ജോസഫിന്റെയും മോളിയുടെയും പുത്രന്‍ അശ്വിന്‍ എഴുതിയ-“റിവോണ്ട്‌ എംപയേഴ്‌സ്‌ ഓഫ്‌ ദി വേള്‍ഡ്‌” എന്ന പുസ്‌തകത്തിന്റെ പ്രകാശനവും സന്തോഷ്‌ ജോസഫ്‌ തയ്യാറാക്കിയ ഡോര്‍സെറ്റ്‌ കൗണ്ടിയിലെ മലയാളികളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഡയറക്ടറിയുടെ രണ്ടാമത്തെ എഡിഷന്റെ പ്രകാശനവും യുഗ്മയുടെ പ്രസിഡന്റ്‌ വര്‍ഗ്ഗീസ്‌ ജോണ്‍ നിര്‍വ്വഹിച്ചു.

തുടര്‍ന്നു നടന്ന കലാപരിപാടിയില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും ടാബ്ലോ, ഡാന്‍സ്‌, സിനിമാറ്റിക്‌ ഡാന്‍സ്‌, സ്‌കിറ്റ്‌, സ്വരമഞ്‌ജരി, പാട്ട്‌ തുടങ്ങിയ പരിപാടികള്‍ അരങ്ങേറി. ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.