1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2010

ലോറന്‍സ്‌ പെല്ലിശ്ശേരി

ഗ്ലൗസസ്‌റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ക്രിസ്‌മസ്‌ പുതുവല്‍സരാഘോഷത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ജനുവരി രണ്ടിന്‌ വൈകിട്ട്‌ 4.30 മുതല്‍ ഷെല്‍ട്ടന്‍ഹാം ചാള്‍ട്ടണ്‍ കിംഗ്‌സ്‌ സെന്റ്‌ എഡ്‌വേര്‍ഡ്‌ സ്‌കൂളിലാണ്‌ പരിപാടികള്‍ നടക്കുന്നത്‌. വിവിധ പ്രായക്കാര്‍ക്കുള്ള ഇന്‍ഡോര്‍ ഗെയിംസ്‌, കാരള്‍ മല്‍സരങ്ങള്‍ കലാപരിപാടികള്‍ എന്നിവയുണ്ടാകും. ഇതോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ ഷെല്‍ട്ടന്‍ഹാം മേയര്‍, ഡെപ്യൂട്ടി മേയര്‍, എം.പി തുടങ്ങിയവര്‍ പങ്കെടുക്കും.

ആഘോഷത്തിനു മുന്നോടിയായി നടത്തിയ പുല്‍ക്കൂടുണ്ടാക്കല്‍ മല്‍സരത്തില്‍ ഫ്രാങ്ക്‌ളിനും കുടുംബവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സ്‌റ്റാന്‍ലിയുടെ കുടുംബത്തോടൊപ്പം ജോജിയുടെ കുടുംബവും പങ്കിട്ടു. ആന്റണി ജോസഫിന്റെ കുടുംബത്തിനാണ്‌ മൂന്നാം സ്ഥാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.