1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 26, 2011

ഓസ്‌ട്രേലിയയില്‍ ജോലിക്ക് പോകുന്ന യു.കെ.കെ.സി.എ പോര്‍ട്ട്‌സ് മൗത്ത് യൂനിറ്റിന്റെ സജീവ അംഗമായ ജയിംസ് മുണ്ടക്കല്‍ പറമ്പിലിനും കുടുംബത്തിനും യു.കെ.കെ.സി.എ പോര്‍ട്ട്‌സ് മൗത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

സെക്രട്ടറി ജുബി ജേക്കബിന്റെ അധ്യക്ഷതയില്‍ കോഷത്ത് ചേര്‍ന്ന യോഗത്തില്‍ പ്രസിന്റ് തോമസ് പൂഴിക്കുന്നേല്‍ അംഗങ്ങളുടെ സ്‌നേഹോപഹാരം ജയിംസ് മുണ്ടക്കല്‍ പറമ്പിലിന് നല്‍കി. യാത്രയയപ്പിന് ജയിംസ് മറുപടി പ്രസംഗം നടത്തി. കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കിയ എല്ലാവരോടും ശ്രീമതി ത്രേസ്യാമ്മ ജയിംസും നന്ദി പറഞ്ഞു.

ജോഷി പുലിക്കൂട്ടില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.