1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2018

Philip Joseph: ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ വച്ച് സീറോ മലബാര്‍ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ രണ്ടാമത് ബൈബിള്‍ കലോത്സവം വന്‍ വിജയമായി സമാപിച്ചു
ഇന്നലെ ഗ്ലോസ്റ്ററിലെ ക്രിപ്ട് സ്‌കൂളില്‍ വച്ച് നടന്ന ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജണിന്റെ രണ്ടാമത്തെ ബൈബിള്‍ കലോത്സവം മഹത്തരമായ സന്ദേശത്തിന്റെ വിളിച്ചോതലായിരുന്നു. എല്ലാവിധ സൗകര്യങ്ങളടങ്ങിയ 7 സ്‌റ്റേജുകളിലായി നടന്ന ബൈബിള്‍ കലോത്സവത്തില്‍ തകര്‍ത്ത് പെയ്യുന്ന മഴയേയും വീശിയടിക്കുന്ന കാറ്റിനേയും വകവയ്ക്കാതെ പാരമ്പര്യമായി പകര്‍ന്നുകിട്ടിയ വിശ്യാസ ദീപം വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കുവാനായി 300ല്‍ പരം മത്സരാര്‍ത്ഥികളും 900ല്‍ പരം ആളുകളും ഈ മഹനീയമായ ബൈബിള്‍ കലോത്സവത്തിന് സാക്ഷ്യം വഹിച്ചു.

രാവിലെ 9.30 ന് ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച് 7 വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ വൈകീട്ട് ഏഴു മണിയോടെ പരിസമാപിച്ചു. വിവിധ മാസ് സെന്ററുകളില്‍ നിന്നുള്ള ധാരാളം കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. ഗ്ലോസ്റ്ററില്‍ ക്രിപ്ട് സ്‌കൂളില്‍ പ്രത്യേകം തയ്യാറാക്കിയ 7 വേദികളിലായി നടന്ന വാശിയേറിയ മത്സരം മുന്‍ വര്‍ഷത്തേക്കാള്‍ മികവുറ്റതായിരുന്നു

ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ഡയറക്ടര്‍ ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ഫാ ജോയ് വലയില്‍ (എസ്എംബിസികെ കലോത്സവം ഡയറക്ടര്‍). ഫാ ടോണി പഴയകുളം, ഫാ ജിമ്മി പുളികുന്നേല്‍, ഫാ ജോസ് പൂവാനിക്കുന്നേല്‍, ഫാ സിബി വേലംപറമ്പില്‍, ഫിലിപ്പ് കണ്ടോത്ത് (എസ്എംബിസിആര്‍ ട്രസറ്റി), റോയി സെബാസ്റ്റിയന്‍ (എസ്എംബിസിആര്‍ കലോത്സവം കോര്‍ഡിനേറ്റര്‍ ) സി. ഗ്രേസ് മേരി, സി. ലീന മേരി, ജോജി , ജിജി ജോണ്‍ എന്നിവയുടെ സാന്നിധ്യത്തില്‍ ഗ്ലോസ്റ്ററിലെ സോണിയുടെ നേതൃത്വത്തിലുള്ള ഗായക സംഘം അതിമനോഹരമായ ഗാനാലാപനത്തോടു കൂടി മനോഹരമായി തയ്യാറാക്കിയ സ്‌കൂളിന്റെ പ്രധാന വേദിയില്‍ ബൈബിള്‍ പ്രതിഷ്ഠന നടത്തി.

ശേഷം നിലവിളക്ക് കൊളുത്തി ഔദ്യോഗികമായി ബൈബിള്‍ കലോത്സവം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വൈകീട്ട് 6.30 വരെ ഏഴു വേദികളിലായി 5 വിവിധ പ്രായത്തിലുള്ള കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് നടന്ന പൊതു സമ്മേളനത്തില്‍ ചീഫ് ഗസ്റ്റ് ആയി മിസിസ് കരോള്‍ ബരോണ്‍, ഹെഡ് ടീച്ചര്‍, സെന്റ് പീറ്റേഴ്‌സ് കാതലിക് പ്രൈമറി സ്‌കൂള്‍, ഗ്ലൗസസ്റ്റര്‍ എത്തുകയുണ്ടായി. ഫാ ജോയ് വയലില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയുണ്ടായി. ഫാ പോള്‍ വെട്ടിക്കാട്ടും ഫാ ജോസ് പൂവാനികുന്നേലും ഫാ സിബി വേലംപറമ്പിലും യോഗത്തില്‍ സന്നിഹിതരായിരുന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ട്രസ്റ്റി ഫിലിപ് കണ്ടോത്ത് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. ഫാ ജോയ് അദ്ധ്യക്ഷ പ്രസംഗം നടത്തി. കലോത്സവം കോര്‍ഡിനേറ്റര്‍ റോയ് സെബാസ്റ്റിയന്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

200ല്‍ പരം കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും മികച്ച രീതിയിലുള്ള സ്റ്റേജുകളും അടങ്ങിയ ക്രിപ്ട് സ്‌കൂള്‍ രൂപതാ കലോത്സവത്തിന് അനുയോജ്യമാണഎന്ന് റീജിയണിന്റെ മറ്റ് സെന്ററുകളില്‍ നിന്ന് വന്നവര്‍ അഭിപ്രായപ്പെട്ടു. ജിജി ജോണിന്റെ നേതൃത്വത്തില്‍ ഫുഡ് ടിം മിതമായ നിരക്കില്‍ മുഴുവന്‍ പേര്‍ക്കും ആസ്വാദ്യകരമായ ഭക്ഷണം നല്‍കുകയുണ്ടായി.

ഗ്ലോസ്റ്ററില്‍ വച്ച് നടന്ന ആദ്യത്തെ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഗ്ലോസ്റ്ററിലെ 45 പേരടങ്ങിയ ഫിലിപ് കണ്ടോത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങള്‍ സജീവ പങ്കാളിത്തം വഹിച്ചു. സീറോ മലബാര്‍ എപാര്‍കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ബൈബിള്‍ കലോത്സവം ടീം അംഗങ്ങളായ ജോജി മാത്യു, സിജി വാദ്യാനത്ത്, ജോമി ജോണ്‍, അനിത മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫ്രണ്ട് ഓഫീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

റോയ് സെബാസ്റ്റിയന്റെയും ഫിലിപ് കണ്ടോത്തിന്റെയും നേതൃത്വത്തില്‍ ബൈബിള്‍ കലോത്സവം മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് നടത്തി വരുന്നത്. സമയത്ത് തുടങ്ങി കൃത്യ സമയത്ത് അവസാനിപ്പിച്ച പരിപാടി ഉന്നത നിലവാരം പുലര്‍ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.