1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 2, 2011

ദോഹ: ഖത്തര്‍ ഓപ്പണ്‍ ജനുവരി നാളെ ആരംഭിക്കും. ജനുവരി എട്ടു വരെയാണ്‌ ചാമ്പ്യന്‍ഷിപ്പ്. ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ (സ്‌പെയിന്‍ ‍), രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ (സ്വിറ്റസര്‍ലന്റ്), നിലവിലെ ചാമ്പ്യന്‍ റഷ്യയുടെ നികോളായ് ഡെവിഡങ്കോ, ഫ്രഞ്ച്താരം ജോ വില്‍ഫ്രഡ് സോംഗ, ഏണസ്റ്റ് ഗുല്‍ബിസ് (ലാറ്റ്‌വിയ), വിക്ടര്‍ ട്രോയിക്കി (സെര്‍ബിയ) തുടങ്ങിയ പ്രമുഖ താരങ്ങള്‍ മത്സരത്തിനിറങ്ങും.

എക്‌സണ്‍ മോബില്‍ ആണ്‌ ഈ  ചാമ്പ്യന്‍ഷിപ്പിന്റെ പ്രായോജകര്‍ . ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ് കോംപ്ലക്‌സിലാണ് പുരുഷ ടെന്നീസ് മത്സരങ്ങള്‍ നടക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കളിക്കാര്‍ക്കും ഒഫീഷ്യലുകള്‍ക്കുമാവശ്യമായ ആരോഗ്യ, ചികിത്സാ സേവനങ്ങള്‍ അസ്‌പെറ്റരാണ്‌ ലഭ്യമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.