1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ജോം മാക്കിയില്‍

കെറ്ററിംഗ്‌ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ക്രിസ്‌മസ്‌ ന്യൂ ഇയര്‍ ആഘോഷം വിവിധ പരിപാടികളോടെ കൊണ്ടാടി. മെന്റെക്‌സ്‌ ജോസഫ്‌ (ടൈറ്റസ്‌) ലിന്‍ഡ, ബെന്നി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടികള്‍. സാന്താക്ലോസും അസോസിയേഷന്‍ പ്രസിഡന്റും ചേര്‍ന്ന്‌ കേക്കു മുറിച്ചാണ്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തത്‌. മാര്‍ഗംകളി, ഹോളിവുഡ്‌ ഹംഗാമ, കോമഡി സ്‌കിറ്റ്‌ തുടങ്ങിയ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെയും കൗമാരക്കാരുടേയും കാരള്‍ ഗാനാലാപനവും നൃത്തവും ആഘോഷത്തിനു കൊഴുപ്പുകൂട്ടി. ഡിന്നറും സമ്മാനവിതരണവും തുടര്‍ന്നു നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.