1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

പ്രശസ്ത സച്ചിന്‍ ആരാധകനായ സുധീര്‍ കുമാറിന് സച്ചിന്റെ ഇടപെടലിനെ തുടര്‍ന്ന് ലോകകപ്പ് കാണാന്‍ ആസ്‌ട്രേലിയന്‍ വിസ ലഭിച്ചു. വിസ അനുമതിക്കുന്നതിന്റെ നൂലാമാലകളില്‍ കുടുങ്ങിയ സുധീറിന് അധികൃതര്‍ വിസ നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് സച്ചിന്‍ സുധീറിന് വിസ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യന്‍ എംബസിക്ക് കത്തെഴുതി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഏറ്റവും പ്രചോദനം നല്‍കിയ ആരാധകനാണ് സുധീറെന്ന് സച്ചിന്‍ കത്തില്‍ വ്യക്തമാക്കി. സുധീറിനെ നാഷണല്‍ ഐക്കണ്‍ ആയി കണക്കാകി വിസ നല്‍കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു.

തുടര്‍ന്ന് അധികൃതര്‍ ഒറ്റ ദിവസം കൊണ്ട് വിസ ലഭ്യമാക്കുകയായിരുന്നു. സച്ചിന്റെ പ്രിയപ്പെട്ട ആരാധകനാണ് ഉത്തര്‍ പ്രദേശിലെ മുസാഫര്‍പൂര്‍ സ്വദേശിയായ സുധീര്‍ കുമാര്‍.

പതിവുപോലെ മുഖത്തും മുടിയിലും ത്രിവര്‍ണ ചായം പൂശിയാണ് സുധീര്‍ ആസ്‌ട്രേലിയയില്‍ എത്തിയത്. മുടി ഇന്ത്യന്‍ ഭൂപടത്തിന്റെ ആകൃതിയില്‍ വെട്ടിയിട്ടുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.