1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 3, 2011


ഓസ്‌കാര്‍ ജേതാവും ടൈറ്റാനിക്കിലൂടെ ലോകം മുഴുവന്‍ നെഞ്ചിലേറ്റിയ നായികയുമായ കേറ്റ് വിന്‍സ് ലെറ്റിന്റെ പുതിയ പ്രണയം വാര്‍ത്തകളില്‍ സ്ഥാനം പിടിക്കുന്നു. ലൂയിസ് ഡൗളറുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞതായും പുതിയ കാമുകനുമായി റെസ്റ്റോറന്റുകള്‍ ചുറ്റിയടിക്കുകയുമാണെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ രണ്ട് തവണ വിവാഹിതയായ 35 കാരിയായ കേറ്റ് വിന്‍സ് ലെറ്റിന് രണ്ട് മക്കളുണ്ട്. ഏഴ് വയസ്സുകാരന്‍ ജോയും പത്ത് വയസ്സുകാരി മിയയും.

ജിം തെറാപ്ലറ്റനായിരുന്നു ആദ്യഭര്‍ത്താവ്. പിന്നീട് സംവിധായകന്‍ സാം മെന്‍ഡെസുമായി ജീവിതം തുടങ്ങി. ഇതിന് ശേഷമാണ് മോഡല്‍ ലൂയിസുമായുള്ള ബന്ധം തുടങ്ങിയത്. ഇപ്പോള്‍ അതും വിട്ടിരിക്കുന്നുവെന്നാണ് സണ്‍ഡേ മെയില്‍ പത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നത്. ലണ്ടനിലെ മേഫെയര്‍ റെസ്റ്റോറന്റില്‍ പുതിയ കാമുകനുമായി കേറ്റ് മണിക്കൂറുകളോളം ചെലവഴിച്ചുവെന്നാണ് വാര്‍ത്ത.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.