1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 9, 2011

കാര്‍ഡിഫ്‍ മേഖലയിലെ മലയാളികളുടെകൂട്ടായ്മ വിളിച്ചോതി കാര്‍ഡിഫ് മലയാളി അസോസിയേഷന്‍ ക്രിസ്മസും, പുതുവത്സരവും ആഘോഷിച്ചു. പ്രസിഡന്‍റ് ബോബി കുര്യാച്ചന്‍റെ നേതൃത്വത്തില്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഭദ്രദീപം തെളിച്ചാണ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തത്.
അസോസിയേഷന്‍ അംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ബിനോ ജോസഫ് മാഞ്ചസ്റ്റര്‍ അവതരിപ്പിച്ച മാജിക് ഷോ ഏറെ ശ്രദ്ധ നേടി.

കാര്‍ഡിഫിലെ ഒട്ടേറെ മലയാളികള്‍ പങ്കെടുത്തു.ഈ വര്‍ഷത്തെ ജി.സി.എസ്.ഇ പരീക്ഷയില്‍ കാര്‍ഡിഫില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കുനേടിയ മലയാളികളായ അങ്കിത ബെന്നി, തോംസണ്‍ ഇട്ടിയേര അന്പൂക്കന്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. കാര്‍ഡിഫിലെ സുദീര്‍ഘമായ സേവനത്തിനുശേഷം അബുദാബിയിലേക്ക് സ്ഥലംമാറിപ്പോകുന്ന ഡോ. അരുണ്‍കുമാറിനും കുടുംബത്തിനും യാത്രയയ്പ്പ് നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.